ലോറിയിടിച്ച് ഗുരുതരമായി പരിക്കേറ്റ ഹോട്ടല്‍ തൊഴിലാളി രാത്രി മുഴുവന്‍ റോഡില്‍ കിടന്നു
Nov 12, 2013, 12:16 IST
ബദിയടുക്ക: ജോലികഴിഞ്ഞ് രാത്രി ബൈക്കില്‍ വീട്ടിലേക്ക് പോവുകയായിരുന്ന ഹോട്ടല്‍ തൊഴിലാളിയെ അജ്ഞാതലോറി ഇടിച്ചിട്ടു. ഗുരുതരമായി പരിക്കേറ്റ് റോഡില്‍ കിടന്ന തൊഴിലാളിയെ പിറ്റേന്ന് രാവിലെ നാട്ടുകാരും ഹോട്ടല്‍ ഉടമയും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു.
ബദിയടുക്കയിലെ ഇഖ് ബാലിന്റെ ഉടമസ്ഥതയിലുള്ള ഫുഡ് മാജിക് ഹോട്ടലിലെ പാചക തൊഴിലാളിയും മണിയമ്പാറ സ്വദേശിയുമായ മുസ്തഫ (26) യ്ക്കാണ് സാരമായി പരിക്കേറ്റത്. തലയ്ക്കും കാലിനും പരിക്കുപറ്റിയ മുസ്തഫ മംഗലാപുരത്തെ സ്വകാര്യ ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്.
തിങ്കളാഴ്ച രാത്രി 11 മണിയോടെ ഹോട്ടലിലെ ജോലികഴിഞ്ഞ് ബൈക്കില്‍ മണിയമ്പാറയിലെ വീട്ടിലേക്ക് പുറപ്പെട്ടതായിരുന്നു മുസ്തഫ. വീട്ടിന് അല്പം അകലെവെച്ചാണ് ലോറിയിടിച്ചത്. റോഡിലേക്ക് തെറിച്ച് വീണാണ് മുസ്തഫയ്ക്ക് പരിക്കേറ്റത്. അപകടംവരുത്തിയ വാഹനം നിര്‍ത്താതെ ഓടിച്ചുപോയി. ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെയാണ് റോഡില്‍ ചോരയില്‍കുളിച്ച് കിടക്കുകയായിരുന്ന മുസ്തഫയെ നാട്ടുകാര്‍ കണ്ടത്. ഉടന്‍ പോലീസില്‍ വിവരം അറിയിച്ചു.
പിന്നീട് കാസര്‍കോട്ടെ ആശുപത്രിയിലെത്തിക്കുകയും പരിക്ക് സാരമുള്ളതിനാല്‍ മംഗലാപുരത്തേക്ക് മാറ്റുകയുമായിരുന്നു. മുസ്തഫ തന്നെയാണ് തന്നെ ലോറി ഇടിച്ചകാര്യം നാട്ടുകാരോട് പറഞ്ഞത്. ബൈക്കിനും കേട് പറ്റിയിട്ടുണ്ട്. അപകടംവരുത്തിയ വാഹനത്തെകുറിച്ച് ബദിയടുക്ക പോലീസ് അന്വേഷണം ആരംഭിച്ചു.
Also read:
പാറ്റ്ന: എന്‍.ഐ.എ ചോദ്യം ചെയ്ത യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു
Keywords: Badiyadukka, Bike Accident, Injured, Lorry, Bike, Kasaragod, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.