city-gold-ad-for-blogger

Demand | തീരദേശ റോഡിലൂടെ ടൂറിസ്റ്റ് ബസുകളും ഓടിത്തുടങ്ങി; കോയിപ്പാടി - കൊപ്പളം റൂട്ടിൽ കെഎസ്ആർടിസി ഗ്രാമവണ്ടി സർവീസ് വേണമെന്ന് ആവശ്യം

Demand
Photo: Arranged
മീൻ തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന തീരദേശ മേഖലയിൽ ഉള്ളവർ മത്സ്യസംബന്ധമായ ജോലികൾ കഴിഞ്ഞ് രാവിലെയും വൈകുന്നേരവും ഓട്ടോറിക്ഷ പിടിച്ചാണ് വീട്ടിലേക്ക് മടങ്ങുന്നത്

കുമ്പള: (KasargodVartha) റെയിൽവേ അടിപ്പാത വഴി കുമ്പള കോയിപ്പാടി-മൊഗ്രാൽ കൊപ്പളം തീരദേശ റോഡിലൂടെ കല്യാണ ആവശ്യങ്ങൾക്കും മറ്റും ടൂറിസ്റ്റ് ബസുകൾ ഓടിത്തുടങ്ങിയതോടെ ഈ റൂട്ടിൽ കുമ്പള ഗ്രാമപഞ്ചായത്തിന്റെ കീഴിൽ ഓടുന്ന കെഎസ്ആർടിസി ഗ്രാമവണ്ടി സർവീസ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് തീരദേശവാസികൾ രംഗത്ത്.

Demand

മീൻ തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന തീരദേശ മേഖലയിൽ ഉള്ളവർ മത്സ്യസംബന്ധമായ ജോലികൾ കഴിഞ്ഞ് രാവിലെയും വൈകുന്നേരവും ഓട്ടോറിക്ഷ പിടിച്ചാണ് വീട്ടിലേക്ക് മടങ്ങുന്നത്. വലിയ വാടക നൽകിയാണ്  ഓട്ടോറിക്ഷകളിൽ യാത്ര ചെയ്യുന്നത്. ഇതൊഴിവാക്കാൻ കോയിപ്പാടി - കൊപ്പളം തീരദേശ റൂട്ടിൽ രാവിലെയും വൈകുന്നേരവും രണ്ട് തവണ എങ്കിലും ഗ്രാമവണ്ടിയുടെ സർവീസ് അനുവദിക്കണമെന്നാണ് തീരദേശവാസികളുടെ ആവശ്യം. 

ഈ ആവശ്യം പഞ്ചായത്ത് ഭരണസമിതിയെയും, ജനപ്രതിനിധികളെയും തീരദേശവാസികൾ ധരിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. 2023 ഒക്ടോബർ എട്ടിനാണ് കുമ്പളയിൽ ഗ്രാമവണ്ടി സർവീസ് ഓടിത്തുടങ്ങിയത്. സംസ്ഥാനതല ഉദ്ഘാടനമായിരുന്നു ഇത്. ഗ്രാമീണ മേഖലയിൽ ഇതിന് മികച്ച പ്രതികരണമാണ് ജനങ്ങളിൽ നിന്ന് ലഭിച്ചത്. ഗതാഗത മന്ത്രി ആന്റണി രാജുവാണ് ബബ്രാണയിൽ യിൽ വെച്ച് ഗ്രാമവണ്ടി ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവഹിച്ചത്. തീരദേശവാസികളുടെ ആവശ്യം പരിഗണിച്ച് കോയിപ്പാടി-കൊപ്പളം തീരദേശ റൂട്ടിൽ ഗ്രാമ വണ്ടി സർവീസ് ആരംഭിക്കാൻ അധികൃതർ തീരുമാനമെടുക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia