city-gold-ad-for-blogger

തീരദേശ ഹൈവേ: ചർച്ചകളിലും യോഗങ്ങളിലും ഒതുങ്ങി; പദ്ധതി കടലാസിൽ

Image of the proposed Coastal Highway plan in Kerala
Photo: Special Arrangement

● തീരദേശ ജനതയുടെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ആശങ്കകൾ അകറ്റുകയായിരുന്നു പ്രധാന ലക്ഷ്യം.
● 2021-ഓടെ പദ്ധതി യാഥാർത്ഥ്യമാക്കുമെന്നാണ് അന്ന് പ്രഖ്യാപിച്ചിരുന്നത്.
● കിഫ്‌ബിയുടെ സഹായത്തോടെയായിരുന്നു നിർമ്മാണം ലക്ഷ്യമിട്ടിരുന്നത്.
● പദ്ധതി നിർത്തിവെച്ചതിനെക്കുറിച്ച് സംസ്ഥാന സർക്കാർ നിലവിൽ പ്രതികരിക്കുന്നില്ല.

കാസർകോട്: (KasargodVartha) തീരദേശ മേഖലയിലെ വികസന സ്വപ്നങ്ങൾക്ക് കുതിപ്പേകാനായി സർക്കാർ ആവിഷ്കരിച്ച തീരദേശ ഹൈവേ പദ്ധതി, ചർച്ചകളിലും യോഗങ്ങളിലും ഒതുങ്ങി. തുടർനടപടികൾ ഇല്ലാത്തതിനാൽ പദ്ധതി കടലാസിലായി.

ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് തീരദേശ ഹൈവേ പദ്ധതിയെക്കുറിച്ച് ചർച്ചകൾക്കും യോഗങ്ങൾക്കും തുടക്കമിട്ടത്. കാസർകോട് ജില്ലയിൽ ജില്ലയുടെ ചുമതല കൂടി വഹിച്ചിരുന്ന റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്റെ നേതൃത്വത്തിലായിരുന്നു തീരദേശ മേഖലകളിൽ വികസന സമിതി യോഗങ്ങൾ ചേർന്ന് ചർച്ച ചെയ്തത്. 

തീരദേശ ഹൈവേ വരുന്നതുമായി ബന്ധപ്പെട്ട് തീരദേശ ജനതയുടെ ആശങ്ക അകറ്റുകയായിരുന്നു യോഗങ്ങളുടെ പ്രധാന ലക്ഷ്യം. ഭൂമി ഏറ്റെടുക്കലിൽ ഉണ്ടാകുന്ന ആശങ്കകളും ബദൽ നിർദ്ദേശങ്ങളും വരെ യോഗത്തിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. എന്നാൽ, പിന്നീട് തുടർപ്രവർത്തനങ്ങളൊന്നും ഉണ്ടായില്ല, എല്ലാം കടലാസിലൊതുങ്ങി.

coastal highway kasaragod stalled kiiifb project paper

ജില്ലയിൽ 57 കിലോമീറ്ററാണ് തീരദേശ ഹൈവേയുടെ ദൈർഘ്യം. ഇതിൽ 11 കിലോമീറ്റർ സംസ്ഥാനപാതയുടെയും 16 കിലോമീറ്റർ ദേശീയപാതയുടെയും ഭാഗമായാണ് തീരദേശ ഹൈവേ കടന്നുപോകുന്നതെന്നാണ് സർക്കാർ അറിയിച്ചിരുന്നത്. ഇതിനായി പഠനം നടത്തി സർക്കാരിന് റിപ്പോർട്ടും സമർപ്പിച്ചിരുന്നു. 2021-ഓടെ തീരദേശ ഹൈവേ യാഥാർത്ഥ്യമാക്കുമെന്നാണ് അന്ന് പറഞ്ഞിരുന്നത്.

സംസ്ഥാനത്തിന്റെ വികസന കുതിപ്പിന് ഉതകുന്നതായിരുന്നു പദ്ധതിയെങ്കിലും, തുടർനടപടികളൊന്നും ഉണ്ടായില്ല. കിഫ്‌ബിയുടെ സഹായത്തോടെയായിരുന്നു പദ്ധതിയുടെ നിർമ്മാണം ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, പദ്ധതി നിർത്തിവെച്ചതിനെക്കുറിച്ച് സംസ്ഥാന സർക്കാരിന് ഇപ്പോൾ മിണ്ടാട്ടവുമില്ല.

ഈ വാർത്ത തീരദേശ ജനതയുടെ ശ്രദ്ധയിൽ എത്തിക്കാൻ നിങ്ങളാഗ്രഹിക്കുന്നുണ്ടോ? വാർത്ത സുഹൃത്തുക്കളുമായി പങ്കുവെക്കുക. പദ്ധതി എത്രയും വേഗം യാഥാർത്ഥ്യമാക്കണമെന്ന ആവശ്യം കമൻ്റ് ചെയ്യുക.

Article Summary: Kerala's Coastal Highway project, planned to boost coastal development and funded by KIIFB, is stalled in Kasaragod.

#CoastalHighway #Kasaragod #KIIFB #KeralaGovt #Infrastructure #StalledProject

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia