Job Alert | തീരദേശ പോലീസില്‍ നിരവധി ഒഴിവുകള്‍; താല്‍ക്കാലിക അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കുന്നു
● ദിവസവേതന അടിസ്ഥാനത്തില്‍ 89 ദിവസത്തേക്ക് നിയമനം.
● സെപ്റ്റംബര്‍ 25 ന് ഇന്റര്‍വ്യു നടത്തും.
● ഉദ്യോഗാര്‍ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കണം.
കാസര്‍കോട്: (KasargodVartha) തളങ്കര തീരദേശ പോലീസ് സ്റ്റേഷനിലെ ബോട്ടില്‍ ബോട്ട് ഡ്രൈവര്‍ (ഇന്‍ലാന്റ്), ബോട്ട് സ്രാങ്ക് (ഇന്‍ലാന്റ്), ബോട്ട് ലാസ്‌ക്കര്‍ (ഇന്‍ലാന്റ്), സ്‌പെഷ്യല്‍ മറൈന്‍ ഹോം ഗാര്‍ഡ് എന്നീ തസ്തികകളില്‍ ജീവനക്കാരെ ദിവസവേതന അടിസ്ഥാനത്തില്‍ 89 ദിവസത്തേക്ക് നിയമിക്കുന്നതിനുള്ള പുതുക്കിയ സെലക്ട് ലിസ്റ്റ് തയ്യാറാക്കുന്നതിനായി പോലീസ് വകുപ്പ് സെപ്റ്റംബര്‍ 25 ന് (25.09.2024) രാവിലെ 11 ന് തളങ്കര കോസ്റ്റല്‍ പോലീസ് സ്റ്റേഷനില്‍ ഇന്റര്‍വ്യു നടത്തും.
ഇന്‍ഡ്യന്‍ നേവി/ കോസ്റ്റ് ഗാര്‍ഡ്/ബിഎസ്ഇഎഫ്/സിആര്‍പിഎഫ്, മുതലായവയോ/ തത്തുല്യമായ സേനാ വിഭാഗങ്ങളില്‍ നിന്നോ വിരമിച്ച നിശ്ചിത യോഗ്യതയും പ്രവൃത്തി പരിചയവും ഉള്ളവര്‍ക്കോ, മേല്‍ വിഭാഗത്തില്‍പെടാത്തവരായ നിശ്ചിത യോഗ്യതയും പ്രവൃത്തിപരിചയവും ഉള്ളവര്‍ക്കോ അഭിമുഖത്തില്‍ പങ്കെടുക്കാവുന്നതാണ്.
തസ്തികകള്‍
1.ബോട്ട് ഡ്രൈവര്‍-6
2.ബോട്ട് സ്രാങ്ക്-6
3.ബോട്ട് ലാസ്‌കര്‍-6
4.സ്‌പെഷ്യല്‍ മറൈന്‍ ഹോം ഗാര്‍ഡ്-4
1.ബോട്ട് ഡ്രൈവര്‍:
യോഗ്യത: (1) ഏഴാം ക്ലാസുവരെ പഠിച്ചിരിക്കണം. (2) തിരുവിതാംകൂര്‍, കൊച്ചി, മദ്രാസ്സ് ജനറല്‍ റൂള്‍സ് അംഗീകരിച്ച ബോട്ട് ഡ്രൈവേര്‍സ് കോംപിറ്റന്‍ സി
സര്‍ട്ടിഫിക്കറ്റോ തത്തുല്യമായ യോഗ്യതാ സര്‍ട്ടിഫിക്കറ്റോ നേടിയിരിക്കണം. പ്രവൃത്തി പരിചയം കുറഞ്ഞത് 5 വര്‍ഷം പുറം കടലില്‍ ബോട്ട് ഡ്രൈവര്‍ ആയി പ്രവര്‍ത്തിച്ചിരിക്കണം. പ്രായം: 01.04.2024 ല്‍ 50 വയസ്സു കവിയാത്തവരായിരിക്കണം. ശാരീരിക ക്ഷമത: പൊക്കം : 5 അടി 4 ഇഞ്ച്, നെഞ്ചളവ്: 31-32 ½ ഇഞ്ച്. കാഴ്ചശക്തി : കണ്ണട ഉപയോഗിക്കാതെ താഴെ പറയുന്ന നിശ്ചിത കാഴ്ചശക്തി ഉണ്ടായിരിക്കണം. വലതുകണ്ണ് ഇടതുകണ്ണ് ഡിസ്റ്റന്റ് 6/6 വിഷന്‍ 6/6 (സ്‌നെല്ലന്‍), നിയര്‍ വിഷന്‍ 0/5 0/5 (സ്‌നെല്ലന്‍). ഓരോ കണ്ണിനും പൂര്‍ണ്ണ കാഴ്ചശക്തി ഉണ്ടായിരിക്കണം. കളര്‍ ബ്ലൈന്റ്‌നസ്സ്, സ്‌ക്വിന്റ്, മറ്റ് കണ്ണിലെ പ്രശ്‌നങ്ങള്‍, കണ്‍പോളകളിലെ പ്രശ്‌നങ്ങള്‍ എന്നിവ അയോഗ്യതയായിരിക്കും. അപേക്ഷകര്‍ കടലില്‍ 500 മീറ്റര്‍ നീന്തല്‍ ടെസ്റ്റില്‍ വിജയിക്കേണ്ടതാണ്. ശാരീരിക - മാനസീക ആരോഗ്യക്ഷമത തെളിയിക്കുന്നതിന് ഒന്നാം ഗ്രേഡ് സിവില്‍ സര്‍ജനില്‍ കുറയാത്ത മെഡിക്കല്‍ ഒഫ്ഫിസ്സര്‍ നല്‍കുന്ന സര്‍ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. സ്ത്രീകള്‍, അംഗപരിമിതര്‍, പകര്‍ച്ചവ്യാധി ഉള്ളവര്‍ എന്നിവര്‍ ഈ തസ്തികയിലേക്ക് തസ്തികയിലേക്ക് അപേക്ഷിക്കുവാന്‍ അര്‍ഹരല്ല
(2) ബോട്ട് സ്രാങ്ക്: യോഗ്യത: (1) ഏഴാം ക്ലാസുവരെ പഠിച്ചിരിക്കണം. (2) തിരുവിതാംകൂര്‍, കൊച്ചി, മദ്രസ്സ് ജനറല്‍ റൂള്‍സ് പ്രകാരം നേടിയിട്ടുള്ള ബോട്ട് സ്രാങ്ക് കോംപിറ്റന്‍സി സര്‍ട്ടിഫിക്കറ്റോ തത്തുല്യമായ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളോ. പ്രവൃത്തി പരിചയം: ബോട്ട് സ്രാങ്ക് ആയി കുറഞ്ഞത് 3 വര്‍ഷത്തെ പ്രവൃത്തി പരിചയം. പ്രായം: 01.04.2024 ല്‍ 50 വയസ്സു കവിയാത്തവരായിരിക്കണം. ശാരീരിക യോഗ്യത പൊക്കം : 5 അടി 4 ഇഞ്ച്, നെഞ്ചളവ് : 31-32 ½ ഇഞ്ച്. കാഴ്ചശക്തി: ഓരോ കണ്ണിനും പൂര്‍ണ്ണ കാഴ്ചശക്തി ഉണ്ടായിരിക്കണം. കളര്‍ ബ്ലൈന്റ്‌നസ്സ്, സ്‌ക്വിന്റ്, മറ്റ് കണ്ണിലെ പ്രശ്‌നങ്ങള്‍, കണ്‍പോളകളിലെ പ്രശ്‌നങ്ങള്‍ എന്നിവ അയോഗ്യതയായിരിക്കും. അപേക്ഷകര്‍ കടലില്‍ 500 മീറ്റര്‍ നീന്തല്‍ ടെസ്റ്റില്‍ വിജയിക്കേണ്ടതാണ്. ശാരീരിക - മാനസീക ആരോഗ്യക്ഷമത തെളിയിക്കുന്നതിന് ഒന്നാം ഗ്രേഡ് സിവില്‍ സര്‍ജനില്‍ കുറയാത്ത മെഡിക്കല്‍ ഒഫ്ഫിസ്സര്‍ നല്‍കുന്ന സര്‍ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. സ്ത്രീകള്‍, അംഗപരിമിതര്‍, പകര്‍ച്ചവ്യാധി ഉള്ളവര്‍ എന്നിവര്‍ ഈ തസ്തികയിലേക്ക് തസ്തികയിലേക്ക് അപേക്ഷിക്കുവാന്‍ അര്‍ഹരല്ല.
(3) ബോട്ട് ലാസ്‌ക്കര്‍: യോഗ്യത: ഏഴാം ക്ലാസുവരെ പഠിച്ചിരിക്കണം. ശാരീരിക യോഗ്യത പൊക്കം : 5 അടി 4 ഇഞ്ച്, നെഞ്ചളവ് : 31 ഉം 1.5' വിരിവും ഉണ്ടായിരിക്കണം. പ്രായം: 01.04.2024 ല്‍ 50 വയസ്സു കവിയാത്തവരായിരിക്കണം. കാഴ്ചശക്തി: ഓരോ കണ്ണിനും പൂര്‍ണ്ണ കാഴ്ചശക്തി ഉണ്ടായിരിക്കണം. കളര്‍ ബ്ലൈന്റ്‌നസ്സ്, സ്‌ക്വിന്റ്, മറ്റ് കണ്ണിലെ പ്രശ്‌നങ്ങള്‍, കണ്‍പോളകളിലെ പ്രശ്‌നങ്ങള്‍ എന്നിവ അയോഗ്യതയായിരിക്കും. പ്രവൃത്തി പരിചയം: ബോട്ട് ലസ്‌ക്കര്‍ ആയി കുറഞ്ഞത് 3 വര്‍ഷത്തെ പ്രവൃത്തി പരിചയം. അപേക്ഷകര്‍ കടലില്‍ 500 മീറ്റര്‍ നീന്തല്‍ ടെസ്റ്റില്‍ വിജയിക്കേണ്ടതാണ്. ശാരീരിക - മാനസീക ആരോഗ്യക്ഷമത തെളിയിക്കുന്നതിന് ഒന്നാം ഗ്രേഡ് സിവില്‍ സര്‍ജനില്‍ കുറയാത്ത മെഡിക്കല്‍ ഒഫ്ഫിസ്സര്‍ നല്‍കുന്ന സര്‍ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.
കേരള തുറമുഖ വകുപ്പ് നല്‍കുന്ന KIV ബോട്ട് ലസ്‌ക്കേര്‍സ് കോംപിറ്റന്‍സി സര്‍ട്ടിഫിക്കറ്റോ തത്തുല്യമായ യോഗ്യതാ സര്‍ട്ടിഫിക്കറ്റോ ഉള്ളവര്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ്. സ്ത്രീകള്‍, അംഗപരിമിതര്‍, പകര്‍ച്ചവ്യാധി ഉള്ളവര്‍ എന്നിവര്‍ ഈ തസ്തികയിലേക്ക് തസ്തികയിലേക്ക് അപേക്ഷിക്കുവാന്‍ അര്‍ഹരല്ല
(4) സ്‌പെഷല്‍ മറൈന്‍ ഹോം ഗാര്‍ഡ്: വിദ്യാഭ്യാസ യോഗ്യത: (എ) ഏഴാം ക്ലാസുവരെ പഠിച്ചിരിക്കണം. (ബി) അഞ്ചുവര്‍ഷത്തെ പുറം കടലിലെ പരിചയം, കടലില്‍ രക്ഷാപ്രവര്‍ത്തനം നടത്തുവാനുള്ള കഴിവും പരിചയമുള്ളവരായിരിക്കണം. അപേക്ഷകര്‍ കടലില്‍ 500 മീറ്റര്‍ നീന്തല്‍ ടെസ്റ്റില്‍ വിജയിക്കേണ്ടതാണ്.
ശാരീരിക - മാനസീക ആരോഗ്യക്ഷമത തെളിയിക്കുന്നതിന് ഒന്നാം ഗ്രേഡ് സിവില്‍ സര്‍ജനില്‍ കുറയാത്ത മെഡിക്കല്‍ ഓഫീസര്‍ നല്‍കുന്ന സര്‍ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. ശാരീരിക യോഗ്യത പൊക്കം : 5 അടി 6 ഇഞ്ച്, നെഞ്ചളവ് : 85 ഉം 5' വിരിവും ഉണ്ടായിരിക്കണം. പ്രായം: 01.04.2024 ല്‍ 24 വയസ്സിനും 50 വയസ്സിനും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. കാഴ്ചശക്തി: ഓരോ കണ്ണിനും പൂര്‍ണ്ണ കാഴ്ചശക്തി ഉണ്ടായിരിക്കണം. കളര്‍ ബ്ലൈന്റ്‌നസ്സ്, സ്‌ക്വിന്റ്, മറ്റ് കണ്ണിലെ പ്രശ്‌നങ്ങള്‍, കണ്‍പോളകളിലെ പ്രശ്‌നങ്ങള്‍ എന്നിവ അയോഗ്യതയായിരിക്കും. സ്ത്രീകള്‍, അംഗപരിമിതര്‍, പകര്‍ച്ചവ്യാധി ഉള്ളവര്‍ എന്നിവര്‍ ഈ തസ്തികയിലേക്ക് തസ്തികയിലേക്ക് അപേക്ഷിക്കുവാന്‍ അര്‍ഹരല്ല.
നിശ്ചിത യോഗ്യതയുള്ള, തീരദേശ പോലീസ് സ്റ്റേഷനുകളില്‍ ജോലി നോക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡ് (ആധാര്‍, ഇലക്ഷന്‍ ID കാര്‍ഡ്, റേഷന്‍ കാര്‍ഡ് , ഡ്രൈവിങ് ലൈസന്‍സ് ഇവയില്‍ ഏതെങ്കിലും ഒന്ന് ) 2 ഫോട്ടോഗ്രാഫ്, വെള്ള കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, കണ്ണിന്റെ കാഴ്ച പരിശോധിച്ച സര്‍ടിഫിക്കറ്റ്, മെഡിക്കല്‍ സര്‍ടിഫിക്കറ്റ് എന്നിവ സഹിതം സെപ്റ്റംബര്‍ 25 ന് രാവിലെ 7.00 ന് തളങ്കര കോസ്റ്റല്‍ പോലീസ് സ്റ്റേഷനില്‍ ഹാജരാകണം.
#coastguardjobs #keralajobs #marinejobs #boatcrew #dailywagejobs #kasaragodnews