city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കേബിള്‍ ടി.വി ഓപ്പറേറ്റര്‍മാര്‍ വൈദ്യുതി ബോര്‍ഡിനെതിരെ സമരത്തിലേക്ക്

കേബിള്‍ ടി.വി ഓപ്പറേറ്റര്‍മാര്‍ വൈദ്യുതി ബോര്‍ഡിനെതിരെ സമരത്തിലേക്ക്
കാസര്‍കോട്: കേബിള്‍ ടി.വിഉപഭോക്താക്കള്‍ക്ക് അധിത സാമ്പത്തികഭാരം അടിച്ചേല്‍പ്പിക്കുന്ന തരത്തില്‍ വൈദ്യുതി പോസ്റ്റുകളുടെ വാടക അമിതമായി ഉയര്‍ത്തിയതിനെതിരെ കേബിള്‍ ടി.വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സമരത്തിനറങ്ങുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

1999 വരെ ഒരു പോസ്റ്റിന് ഒരു രൂപയായിരുന്നു നിരക്ക്. പിന്നീട് അത് 17 രൂപയായും 2002ല്‍ 108 രൂപയായും ഉയര്‍ത്തി. ഓരോ വര്‍ഷവും 12 ശതമാനം വര്‍ദ്ധനവോടെ തുക മുന്‍കൂറായി ഈടാക്കിക്കൊണ്ടിരിക്കുകയാണ്. 10 വര്‍ഷം കൊണ്ട് മൂന്ന് ഇരട്ടിയായി തുകവര്‍ദ്ധിച്ചു. 17 രൂപയില്‍ നിന്നും 311 രൂപയാക്കിയാണ് ഇപ്പോള്‍ നിരക്ക് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.
ഏറ്റവും ഉയര്‍ന്ന വൈദ്യുതി നിരക്കും പോസ്റ്റ് വാടകയും ചുമത്തിക്കൊണ്ട് ഇപ്പോള്‍ തന്നെ കേബിള്‍ ടി.വി. ഓപ്പറേറ്റര്‍മാരില്‍ നിന്നും വൈദ്യുതി ബോര്‍ഡ് കോടിക്കണക്കിന് രൂപയാണ് പിഴിയുന്നത്. കേബിള്‍ ടി.വി വ്യവസായത്തിന്റെ നിലനില്‍പ്പിന്തന്നെ ഭീഷണിയായി മാറിയ വൈദ്യുതി പോസ്റ്റ് വാടക അടിയന്തരമായി കുറച്ച് ചെറുകിട കേബിള്‍ ടി.വി വ്യവസായത്തെ സംരക്ഷിക്കണമെന്ന് സി.ഒ.എ ആവശ്യപ്പെട്ടു.

കര്‍ണാടകത്തില്‍ ഇലക്ട്രിക് പോസ്റ്റ് വാടക നൂറ് രൂപയില്‍ താഴെ മാത്രമാണ്. കേബിള്‍ വരിസംഖ്യയാകട്ടെ കൂടുതലാണ്. ഇലക്ട്രിക് പോസ്റ്റ് വാടക വര്‍ദ്ധിച്ചാല്‍ ഇതിന് ബലിയാടാകുന്നത് ഉപഭോക്താക്കളാണ്. നിലവിലുള്ള തുക കുറയ്ക്കുന്ന കാര്യം പരിശോധിക്കാമെന്ന വാഗ്ദാനം കാറ്റില്‍ പറത്തിക്കൊണ്ട് മൂന്നിരട്ടിയായി തുക വര്‍ദ്ധിപ്പിച്ചത് കേബിള്‍ ടി.വി ഓപ്പറേറ്റര്‍മാരോടുള്ള വെല്ലുവിളിയാണ്. ഇതിനെ സര്‍വ്വശക്തിയും ഉപയോഗിച്ച് നേരിടും. 48 മണിക്കൂര്‍ ചാനല്‍ ബഹിഷ്‌ക്കരണം അടക്കമുള്ള സമരമാര്‍ഗ്ഗങ്ങള്‍ ആരംഭിക്കും.

 ഇതിന്റെ ഭാഗമായി കാസര്‍കോട് ജില്ലാ കേബിള്‍ ടി.വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ മാര്‍ച്ച് 29ന് രാവിലെ 10 മണിക്ക് കാഞ്ഞങ്ങാട് വൈദ്യുതി ഡിവിഷന്‍ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കും. ധര്‍ണ ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ഷുക്കൂര്‍ കോളിക്കര അധ്യക്ഷുത വഹിക്കും. സംസ്ഥാന ട്രഷറര്‍ കെ. രാധാകൃഷ്ണന്‍ ആമുഖ പ്രഭാഷണം നടത്തും. കാഞ്ഞങ്ങാട് നഗരസഭാ വൈസ്‌ചെയര്‍മാന്‍ പ്രഭാകരന്‍ വാഴുന്നോറൊടി, ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി കെ. ശ്രീകാന്ത്, സി.ഒ.എ സംസ്ഥാന എക്‌സി.അംഗം എന്‍.എച്ച്. അന്‍വര്‍, സംസ്ഥാന കമ്മിറ്റി അംഗം എം. ലോഹിതാക്ഷന്‍, കെ.സി.സി.എല്‍ ജില്ലാ ഹെഡ് കെ. രാഘുനാഥന്‍, സി.സി.എന്‍.വൈസ് ചെയര്‍മാന്‍ കെ. പ്രദീപ് കുമാര്‍, സി.സി.എന്‍.എം.ഡി ടി.വി.മോഹനന്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തും. ജില്ലാ സെക്രട്ടറി കെ. സതീഷ് പാക്കം സ്വാഗതവും മേഖലാ സെക്രട്ടറി വിജേഷ് കയ്യൂര്‍ നന്ദിയും പറയും.

വാര്‍ത്താ സമ്മേളനത്തില്‍ ഷുക്കൂര്‍ കോളിക്കര, സതീഷ്. കെ. പാക്കം, എം ലോഹിതാക്ഷന്‍, എന്‍.എച്ച് അന്‍വര്‍, ഹരികാന്ത് എന്നിവര്‍ സംബന്ധിച്ചു.



Keywords: kasaragod, COA, Press meet, March, Dharna,

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia