city-gold-ad-for-blogger

സിഒഎ ജില്ലാ സമ്മേളനം ഫെബ്രുവരി 15, 16 തീയ്യതികളിൽ കാസർകോട്ട്; 15-ന് വിളംബര ഘോഷയാത്ര

COA office bearers addressing a press conference regarding the district conference in Kasaragod.
KasargodVartha Photo

● പുതിയ ബസ്റ്റാന്റ് പരിസരത്ത് നടക്കുന്ന പൊതുസമ്മേളനം എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ. ഉദ്ഘാടനം ചെയ്യും.
● ഫെബ്രുവരി 16 തിങ്കളാഴ്ച രാവിലെ 10 മണിക്ക് കാസർകോട് ആർ.കെ. മാളിൽ പ്രതിനിധി സമ്മേളനം നടക്കും.
● സി.ഒ.എ. സംസ്ഥാന പ്രസിഡന്റ് പ്രവീൺ മോഹൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും.
● മികച്ച പ്രവർത്തനം നടത്തിയ ഓപ്പറേറ്റർമാരെ ആദരിക്കുകയും കായിക മത്സരങ്ങളിലെ വിജയികൾക്ക് ട്രോഫി വിതരണം ചെയ്യുകയും ചെയ്യും.
● സമ്മേളനത്തിൽ പുതിയ ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുക്കും.

കാസർകോട്: (KasargodVartha) കേബിൾ ടി.വി. ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ (സി.ഒ.എ.) 15-ാമത് സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള കാസർകോട് ജില്ലാ സമ്മേളനം ഫെബ്രുവരി 15, 16 തീയ്യതികളിൽ കാസർകോട്ട് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

വിളംബര ജാഥയും പൊതുസമ്മേളനവും 

സമ്മേളനത്തിന്റെ ഭാഗമായി ഫെബ്രുവരി 15-ന് വൈകുന്നേരം 4 മണിക്ക് മല്ലികാർജ്ജുന ക്ഷേത്ര പരിസരത്ത് നിന്നും പൊതുസമ്മേളന വേദിയായ പുതിയ ബസ്റ്റാന്റ് പരിസരത്തേക്ക് വിളംബര ഘോഷയാത്ര നടത്തും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ സി.ഒ.എ. സംസ്ഥാന പ്രസിഡന്റ് പ്രവീൺ മോഹൻ അധ്യക്ഷത വഹിക്കും.

ജില്ലയിലെ മറ്റ് എം.എൽ.എ.മാരായ ഇ. ചന്ദ്രശേഖരൻ, എ.കെ.എം. അഷ്റഫ്, കെ.സി.സി.എൽ. മാനേജിംഗ് ഡയറക്ടർ പി.പി. സുരേഷ്‌കുമാർ, സിഡ്‌കോ പ്രസിഡന്റ് കെ. വിജയകൃഷ്ണൻ, കേരളാവിഷൻ ന്യൂസ് മാനേജിംഗ് ഡയറക്ടർ പ്രജീഷ് അച്ചാണ്ടി എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. 

സി.ഒ.എ. ജില്ലാ പ്രസിഡന്റ് വി.വി. മനോജ് കുമാർ, സംഘാടക സമിതി ചെയർമാൻ ഷുക്കൂർ കോളിക്കര, സി.ഒ.എ. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം. ലോഹിതാക്ഷൻ, സതീഷ് കെ. പാക്കം, ജില്ലാ ട്രഷറർ പി. വിനോദ്, സി.സി.എൻ. ചെയർമാൻ കെ. പ്രദീപ്കുമാർ, സി.സി.എൻ. മനേജിംഗ് ഡയറക്ടർ ടി.വി. മോഹനൻ, സി.ഒ.എ. കാസർകോട് മേഖലാ പ്രസിഡന്റ് കെ. ദിവാകര, കാഞ്ഞങ്ങാട് മേഖല സെക്രട്ടറി പി. പ്രകാശ്, നീലേശ്വരം മേഖലാ സെക്രട്ടറി സി.പി. ബൈജുരാജ് എന്നിവർ ആശംസകൾ നേരും. സംഘാടക സമിതി ജനറൽ കൺവീനർ ഹരീഷ് പി. നായർ സ്വാഗതവും സി.ഒ.എ. കാസർകോട് മേഖല സെക്രട്ടറി പാർത്ഥസാരഥി നന്ദിയും പറയും.

പ്രതിനിധി സമ്മേളനം 

ഫെബ്രുവരി 16-ന് കാസർകോട് ആർ.കെ. മാളിൽ പ്രതിനിധി സമ്മേളനം നടക്കും. രാവിലെ 10 മണിക്ക് സി.ഒ.എ. ജില്ലാ പ്രസിഡന്റ് വി.വി. മനോജ് കുമാർ പതാക ഉയർത്തും. തുടർന്ന് പുഷ്പാർച്ചനയും അനുശോചനവും നടക്കും. 10.30-ന് വി.വി. മനോജ് കുമാറിന്റെ അധ്യക്ഷതയിൽ സി.ഒ.എ. സംസ്ഥാന പ്രസിഡന്റ് പ്രവീൺ മോഹൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ ഷുക്കൂർ കോളിക്കര സ്വാഗതം പറയും.

ആദരിക്കലും ട്രോഫി വിതരണവും 

നഗരസഭാ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട അനിൽ വാഴുന്നോറടി, തിടമ്പ് നൃത്തത്തിനുള്ള അവാർഡ് നേടിയ ഉപേന്ദ്ര അഗ്ഗിത്തായ എന്നീ ഓപ്പറേറ്റർമാരെ സമ്മേളനത്തിൽ ആദരിക്കും. ജില്ലാ സമ്മേളനത്തിന്റെ പ്രചാരണാർത്ഥം നടത്തിയ കൈകൊട്ടിക്കളി, ക്രിക്കറ്റ്, ഷട്ടിൽ മത്സരങ്ങളിലെ വിജയികൾക്കുള്ള ട്രോഫികളും ചടങ്ങിൽ വിതരണം ചെയ്യും.

റിപ്പോർട്ടുകളും ചർച്ചകളും 

സി.ഒ.എ. ജില്ലാ സെക്രട്ടറി ഹരീഷ് പി. നായർ ജില്ലാതല പ്രവർത്തന റിപ്പോർട്ടും ജില്ലാ ട്രഷറർ പി. വിനോദ് സാമ്പത്തിക റിപ്പോർട്ടും കെ. രഘുനാഥ് ഓഡിറ്റ് റിപ്പോർട്ടും സി.ഒ.എ. സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ. വിജയകൃഷ്ണൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിക്കും. 

ഉച്ചയ്ക്ക് ശേഷം ഗ്രൂപ്പ് ചർച്ചയും പൊതുചർച്ചയും നടക്കും. കെ.സി.സി.എൽ. മാനേജിംഗ് ഡയറക്ടർ പി.പി. സുരേഷ് കുമാർ, കേരളാവിഷൻ ന്യൂസ് എം.ഡി. പ്രജീഷ് അച്ചാണ്ടി എന്നിവർ ചർച്ചകൾക്ക് മറുപടി പറയും. തുടർന്ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും.

കെ.സി.സി.എൽ. ഡയറക്ടർ കെ. പ്രദീപ്കുമാർ, സി.ഒ.എ. സംസ്ഥാന കമ്മിറ്റി അംഗങ്ങൾ, മേഖലാ സെക്രട്ടറിമാർ തുടങ്ങിയവർ ആശംസകൾ നേരും. വി.വി. മനോജ് കുമാർ, ഗിരീഷ് കുമാർ, വിനോദ് എന്നിവരടങ്ങിയ പ്രസീഡിയവും ജയചന്ദ്രൻ, സുധീഷ്, സുനിൽ കുമാർ എന്നിവരടങ്ങിയ മിനുട്സും എം. ശ്രീധരൻ, എം. മനോജ് കുമാർ, ജി. ചിത്ര എന്നിവരടങ്ങിയ പ്രമേയ സമിതിയും സമ്മേളന നടപടികൾ നിയന്ത്രിക്കും. സി.ഒ.എ.യുടെ സംസ്ഥാന സമ്മേളനം 2026 മാർച്ച് 28, 29, 30 തീയ്യതികളിൽ മലപ്പുറം തിരൂരിൽ നടക്കും.

വാർത്താസമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ ഷുക്കൂർ കോളിക്കര, സി.ഒ.എ. ജില്ലാ പ്രസിഡന്റ് വി.വി. മനോജ് കുമാർ, സെക്രട്ടറി ഹരീഷ് പി. നായർ, പ്രചാരണ കമ്മിറ്റി ചെയർമാൻ സതീഷ് കെ. പാക്കം, ജില്ലാ ട്രഷറർ വിനോദ് പി. എന്നിവർ പങ്കെടുത്തു.

പുതിയ വാർത്തകൾ സമയബന്ധിതമായി അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക. ഈ വാർത്ത ഷെയർ ചെയ്യൂ. അഭിപ്രായം കമന്റായി രേഖപ്പെടുത്താനും മറക്കരുത്

Article Summary: COA Kasaragod district conference to be held on Feb 15, 16 with a proclamation march.

#KasaragodNews #COA #CableTV #Conference #NAnellikunnu #KeralaVision #KVARTHA

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia