city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സഹകരണ ബാങ്ക് നിയമന പ്രശ്‌നം; സിപിഎമ്മില്‍ തര്‍ക്കവും വിവാദവും

ബേഡകം: (www.kasargodvartha.com 05.02.2018) സിപിഎം നിയന്ത്രണത്തിലുള്ള ബേഡകം ഫാര്‍മേഴ്‌സ് സര്‍വ്വീസ് സഹകരണ ബാങ്കിലെ നിയമനത്തിലെ ചൊല്ലി പാര്‍ട്ടിയില്‍ വിവാദം മുറുകുന്നു. അനധികൃതമായി ബാങ്കില്‍ നിയമനം നടത്തുന്നുവെന്ന ആരോപണവുമായി ഒരു വിഭാഗം രംഗത്തു വന്നതോടെയാണ് പ്രശ്‌നം രൂക്ഷമായിരിക്കുന്നത്. ബീംബുങ്കാല്‍ ലോക്കല്‍ കമ്മിറ്റി സിപിഎം നേതാവിന്റെ ഭാര്യയെ ബാങ്കിലെ ഒരു തസ്തികയില്‍ നിയമിക്കാന്‍ നിര്‍ദേശിച്ചിരുന്നുവെങ്കിലും ഇത് നടപ്പായില്ല.

സഹകരണ ബാങ്ക് നിയമന പ്രശ്‌നം; സിപിഎമ്മില്‍ തര്‍ക്കവും വിവാദവും


ഇതോടെ പാര്‍ട്ടിയിലെ ഒരു വിഭാഗം ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. ബീംബുങ്കാല്‍ ലോക്കല്‍ കമ്മിറ്റിയിലും തോരോത്ത് ബ്രാഞ്ചിലും ഇതേ ചൊല്ലിയുള്ള തര്‍ക്കം പൊട്ടിത്തെറിയുടെ വക്കിലെത്തിക്കഴിഞ്ഞു. ഒരു പ്യൂണ്‍, മൂന്ന് രാത്രി കാല സെക്യൂരിറ്റി ജീവനക്കാര്‍, ഒരു അപ്രൈസര്‍ എന്നിങ്ങനെ അഞ്ച് തസ്തികകളിലേക്കായി നിയമനത്തിന് ബാങ്ക് അപേക്ഷ ക്ഷണിച്ചിരുന്നു. ഇതില്‍ പ്യൂണ്‍ തസ്തികയിലേക്ക് മുന്‍ പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷനും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായ നേതാവിന്റെ ഭാര്യയ്ക്ക് നല്‍കണമെന്ന് ബീംബുങ്കാല്‍ ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. അഞ്ച് ഒഴിവിലേക്ക് ഇദ്ദേഹത്തിന്റെ ഭാര്യയുടെ പേര് മാത്രമാണ് ലോക്കല്‍ കമ്മിറ്റി നിര്‍ദേശിച്ചത്.

എന്നാല്‍ ഇത് പരിഗണിക്കാതെ സിപിഎം മുന്നാട് ലോക്കല്‍ സെക്രട്ടറിയുടെ ഭാര്യയ്ക്ക് ജോലി നല്‍കാനാണ് സിപിഎം ഏരിയാ നേതൃത്വം തീരുമാനിച്ചത്. ബാങ്ക് ഭരണസമിതി ഇത് അംഗീകരിക്കുകയും ചെയ്തു. മുന്നാട് ലോക്കല്‍ സെക്രട്ടറിയുടെ ഭാര്യ സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്ന കുടുംബത്തിലെ അംഗമാണ്. ബീംബുങ്കാല്‍ ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ ഭാര്യയാകട്ടെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തില്‍പെട്ടവരുമാണ്. ഈ സാഹചര്യത്തില്‍ പാവപ്പെട്ട കുടുംബത്തിലെ അംഗത്തെ തഴഞ്ഞതാണ് അണികളുടെ പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്.

ബീംബുങ്കാല്‍ ലോക്കല്‍ കമ്മിറ്റി നിര്‍ദേശിച്ച നേതാവിന്റെ ഏകവരുമാനം ക്ഷീരോല്‍പാദക സഹകരണ സംഘം സെക്രട്ടറിയെന്ന നിലയില്‍ ലഭിക്കുന്ന തുച്ഛമായ വേതനമാണ്. നൈറ്റ് വാച്ച് മാന്‍ തസ്തികയിലേക്ക് എസ് എഫ് ഐ നേതാവിനെ പരിഗണിക്കാതെ ഏരിയാ നേതാവിന്റെ സ്വന്തക്കാരനെ നിര്‍ദേശിച്ചതും വിവാദത്തിന് കാരണമായിട്ടുണ്ട്. എസ്എഫ്‌ഐ ഏരിയാ സെക്രട്ടറിയും സിപിഎം കുണ്ടംകുഴി ലോക്കല്‍ സെക്രട്ടറിയുമായ എ. അപ്പൂസിനെ അവഗണിച്ചതും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

നിയമനം ചര്‍ച്ച ചെയ്യുന്നതിനായി കുണ്ടംകുഴി ലോക്കല്‍ കമ്മിറ്റി ആദ്യം യോഗം ചേര്‍ന്നപ്പോള്‍ ഭൂരിഭാഗം പേരും അപ്പൂസിനെ പിന്തുണച്ചിരുന്നു. എന്നാല്‍ ഇതിനെ പാര്‍ട്ടിയിലെ ഒരു വിഭാഗം എതിര്‍ത്തു. തുടര്‍ന്ന് രണ്ടാമത് വീണ്ടും യോഗം ചേര്‍ന്നപ്പോള്‍ ആദ്യം പിന്തുണച്ചവരില്‍ നാലു പേര്‍ ഒഴികെയുള്ളവര്‍ അപ്പൂസിനെ കൈയ്യൊഴിയുകയാണുണ്ടായത്. ഒരു ഏരിയാ കമ്മിറ്റി അംഗത്തിന്റെ ഇടപെടലാണ് അപ്പൂസ് തഴയപ്പെടാന്‍ കാരണമെന്നാണ് ആരോപണം.

ആദ്യം ലോക്കല്‍ കമ്മിറ്റി യോഗം കഴിഞ്ഞതിനു ശേഷം അപ്പൂസിനെ അനുകൂലിച്ചവരെ ഏരിയാ കമ്മിറ്റി അംഗം ഫോണില്‍ വിളിച്ചിരുന്നു. ഇതോടെ അനുകൂലികളില്‍ മനംമാറ്റമുണ്ടായത്. അപ്പൂസ് മാത്രം മതി എന്ന് യോഗത്തില്‍ അഭിപ്രായപ്പെട്ടവര്‍ പിന്നീട് അപ്പൂസ് വേണ്ടേ വേണ്ട എന്ന നിലപാടില്‍ എത്തിച്ചേരുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Co-operation-bank, Bedakam, CPM, Controversy, Co-operative bank recruitment; Controversy in CPM.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia