സഹകരണ മേഖലയുടെ സംരക്ഷണം: വാഹന പ്രചാരണ ജാഥകള്‍ 27 ന് തുടങ്ങും
Dec 24, 2016, 11:00 IST
കാസര്‍കോട്: (www.kasaragodvartha.com 24/12/2016) സഹകരണ മേഖല സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാരുടെ സംഘടനകള്‍ സംയുക്തമായി ജില്ലയില്‍ 27, 28 തീയതികളില്‍ വാഹന പ്രചാരണ ജാഥകള്‍ നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട്, എംപ്ലോയീസ് യൂണിയന്‍, എംപ്ലോയീസ് കൗണ്‍സില്‍ തുടങ്ങിയ സംഘടനകള്‍ സംയുക്തമായാണ് ജാഥ നടത്തുന്നത്.
ജാഥയുടെ മുന്നോടിയായി കാസര്‍കോടും കാഞ്ഞങ്ങാടും മേഖല കണ്‍വെന്‍ഷനുകള്‍ നടത്തിയിരുന്നു. ജാഥ വിജയിപ്പിക്കുന്നതിന് സഹകാരികളും നാട്ടുകാരും ജീവനക്കാരുമടങ്ങുന്ന പ്രാദേശിക സംഘാടക സമിതികള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. കെ സി ഇ എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് പി കെ വിനയകുമാര്‍ നയിക്കുന്ന തെക്കന്‍ മേഖല ജാഥ 27 ന് രാവിലെ ഒമ്പതിന് നീലേശ്വരത്ത് വെച്ച് എം രാജഗോപാല്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും.
ചോയ്യംങ്കോട്, വെള്ളരിക്കുണ്ട്, ഭീമനടി, ചിറ്റാരിക്കല്‍, ചീമേനി, കാലിക്കടവ്, ചെറുവത്തൂര്‍, പടന്ന, വലിയപറമ്പ് എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം ആദ്യ ദിവസം തൃക്കരിപ്പൂരില്‍ സമാപിക്കും. 28 ന് ഉദുമയില്‍ നിന്ന് പുറപ്പെടുന്ന ജാഥ പള്ളിക്കര, ചിത്താരി, പെരിയ, കള്ളാര്‍, ഒടയംചാല്‍, പരപ്പ, കാലിച്ചാനടുക്കം, മടിക്കൈ എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം വൈകീട്ട് അഞ്ചിന് കാഞ്ഞങ്ങാട് സമാപിക്കും. സമാപന സമ്മേളനം മുന്‍ ഡി സി സി പ്രസിഡന്റ് അഡ്വ: സി കെ ശ്രീധരന്‍ ഉദ്ഘാടനം ചെയ്യും.
കെ സി ഇ യു ജില്ലാ പ്രസിഡന്റ് പി ജാനകി നയിക്കുന്ന വടക്കന്‍ മേഖല ജാഥ ഹൊസങ്കടിയില്‍ 27 ന് രാവിലെ ഒമ്പതരയ്ക്ക് പി ബി അബ്ദുള്‍ റസാഖ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. മജീര്‍പ്പള്ള, മിയാപദവ്, ബായാര്‍, ഉപ്പള, കുമ്പള, സീതാംഗോളി, പെര്‍ള എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം വൈകീട്ട് അഞ്ചിന് ബദിയഡുക്കയില്‍ സമാപിക്കും.
28 ന് രാവിലെ മാര്‍പ്പനടുക്കയില്‍ നിന്ന് പുറപ്പെടുന്ന ജാഥ നാട്ടക്കല്‍, മുള്ളേരിയ, അഡൂര്‍, കുറ്റിക്കോല്‍, കുണ്ടംകുഴി, ചട്ടംഞ്ചാല്‍, ബോവിക്കാനം, ചെര്‍ക്കള എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം വൈകീട്ട് അഞ്ചിന് കാസര്‍കോട് പുതിയ ബസ്ന്റാന്റ് പരിസരത്ത് സമാപിക്കും. സമാപന സമ്മേളനം എല്‍ ഡി എഫ് ജില്ലാ കണ്‍വീനര്‍ പി രാഘവന്‍ ഉദ്ഘാടനം ചെയ്യും.
കേരളത്തിലെ ഗ്രാമീണ സമ്പത് വ്യവസ്ഥയുടെ നട്ടെല്ലായി പ്രവര്‍ത്തിച്ചു വരുന്ന സഹകരണ പ്രസ്ഥാനത്തെ സംരക്ഷിക്കുന്നതിന് കക്ഷിരാഷ്ട്രീയം മറന്ന് ഒറ്റകെട്ടായി പൊതു സമൂഹം മുന്നോട്ടു വരണമെന്ന് ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ കൊപ്പല്‍ പ്രഭാകരന്‍, കെ വി ഭാസ്‌കരന്‍, പി കെ വിനോദ്കുമാര്‍, എം അശോക റായ്, പി ജാനകി, ബി സുകുമാരന്‍, ഇ രുദ്രകുമാരി എന്നിവര്‍ സംബന്ധിച്ചു.
Keywords: Kasaragod, Co-operation Bank, Vehicle, Inauguration, DCC, Neeleswaram, CK Sreedharan, Co-operative bank protection: campaign vehicle jathas to start on July 27