city-gold-ad-for-blogger

സത്യവതിയുടെ മരണത്തിനുത്തരവാദികളായവരെ ഉടന്‍ അറസ്റ്റ് ചെയ്യുക; പ്രതിഷേധവുമായി കോ - ഓപ്പറേറ്റീവ് ബാങ്ക് ഡെപ്പോസിറ്റ് കളക്ടര്‍മാര്‍

കാസര്‍കോട്: (www.kasargodvartha.com 05.06.2020) കൊല്ലം പുതുക്കുളത്ത് സി പി എം ഭരിക്കുന്ന സര്‍വ്വീസ് സഹകരണ ബേങ്കില്‍ അര്‍ഹതപ്പെട്ട സ്ഥിരം ജോലി നിഷേധിച്ചതില്‍ മനംനൊന്തു ബേങ്കില്‍ ജീവനൊടുക്കിയ കളക്ഷന്‍ ഏജന്റ് സത്യവതിയുടെ മരണത്തിനുത്തരവാദികളായവരെ ഉടന്‍ അറസ്റ്റ് ചെയ്യുക,
കളക്ഷന്‍ ഏജന്റുമാരുടെ തൊഴില്‍ സംവരണം അട്ടിമറിച്ചവര്‍ക്ക് ശിക്ഷ നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കാഞ്ഞങ്ങാട് എ ആര്‍ ഓഫീസിന് മുന്നില്‍ കോ - ഓപ്പറേറ്റീവ് ബാങ്ക് ഡെപ്പോസിറ്റ് കളക്ടര്‍മാര്‍ സമരം നടത്തി.

സി ബി ഡി സി എ ജില്ലാ പ്രസിഡണ്ട് പി സരിജ ഉദ്ഘാടനം ചെയ്തു. കെ. സുരേഷ് അധ്യക്ഷത വഹിച്ചു. കെ എം ശ്രീജ, എ എന്‍ മണികണ്ഠന്‍, എ വിനേഷ് എന്നിവര്‍ സംബന്ധിച്ചു. സി ബി ഡി സി എ ജില്ലാ ജനറല്‍ സെക്രട്ടറി കെ രാജീവന്‍ സ്വാഗതവും പി. രാജീവന്‍ വെള്ളിക്കോത്ത് നന്ദി പറഞ്ഞു.
സത്യവതിയുടെ മരണത്തിനുത്തരവാദികളായവരെ ഉടന്‍ അറസ്റ്റ് ചെയ്യുക; പ്രതിഷേധവുമായി കോ - ഓപ്പറേറ്റീവ് ബാങ്ക് ഡെപ്പോസിറ്റ് കളക്ടര്‍മാര്‍





Keywords: Kasaragod, News, Kerala, CPM, Bank, Death, Arrest, Protest, Co-operative Bank deposit collectors protest conducted

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia