സഹകരണ വാരാഘോഷം: തൃക്കരിപ്പൂരില്‍ സെമിനാര്‍ വെള്ളിയാഴ്ച
Nov 16, 2016, 10:58 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 16.11.2016) അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി ഹൊസ്ദുര്‍ഗ് സര്‍ക്കിള്‍ സഹകരണ യൂണിറ്റിന്റെയും തൃക്കരിപ്പൂര്‍ ഫാര്‍മേഴ്‌സ് സര്‍വീസ് സഹകരണ ബാങ്കിന്റെയും ആഭിമുഖ്യത്തില്‍ സഹകരണ സെമിനാര്‍ സംഘടിപ്പിക്കും. 18ന് ഉച്ചയ്ക്ക് രണ്ടിന് തൃക്കരിപ്പൂരില്‍ ഫാര്‍മേഴ്‌സ് ബാങ്ക് ഹാളില്‍ നടക്കുന്ന സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ ഉദ്ഘാടനം ചെയ്യും. ഫാര്‍മേഴ്‌സ് ബാങ്ക് പ്രസിഡന്റ് കെ വി ജതീന്ദ്രന്‍ അധ്യക്ഷത വഹിക്കും.
തൃക്കരിപ്പൂര്‍ യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ പി വി രഞ്ജിത്ത്, ഫാര്‍മേഴ്‌സ് ബാങ്ക് മാനേജിംഗ് ഡയറക്ടര്‍ കെ ശശി, തൃക്കരിപ്പൂര്‍ റൂറല്‍ ഹൗസിംഗ് സൊസൈറ്റി പ്രസിഡന്റ് കെ വി വിജയന്‍, തൃക്കരിപ്പൂര്‍ ക്ഷീരസംഘം പ്രസിഡന്റ് പി കുഞ്ഞമ്പു, മര്‍ച്ചന്റ് വെല്‍ഫെയര്‍ സൊസൈറ്റി പ്രസിഡന്റ് കെ വി ലക്ഷ്മണന്‍, തൃക്കരിപ്പൂര്‍ അര്‍ബന്‍ സൊസൈറ്റി പ്രസിഡന്റ് വി കെ ശശിധരന്‍, തൃക്കരിപ്പൂര്‍ പ്രവാസി സഹകരണ സംഘം പ്രസിഡന്റ് എസ് കുഞ്ഞഹമ്മദ് എന്നിവര്‍ പ്രസംഗിക്കും.
ചടങ്ങില്‍ മുതിര്‍ന്ന സഹകാരികളായ ടി വി കോരന്‍, ടി വി ഭാസ്‌കരന്‍, കെ വി അമ്പു, വി ടി ഷാഹുല്‍ ഹമീദ് എന്നിവരെ ഹൊസ്ദുര്‍ഗ് സഹകരണ അസിസ്റ്റന്റ് രജിസ്ട്രാര്‍ കെ രവീന്ദ്രന്‍ ആദരിക്കും. തുടര്‍ന്നു 'സഹകരണ സ്ഥാപനങ്ങളുടെ സാങ്കേതിക വിദ്യ സ്വീകരിക്കല്‍' എന്ന വിഷയം ഹൊസ്ദുര്‍ഗ് അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫീസ് ഇന്‍സ്‌പെക്ടര്‍ കെ സതീശന്‍ അവതരിപ്പിക്കും. പി എം മധു മോഡറേറ്ററായിരിക്കും.
ഹൊസ്ദുര്‍ഗ് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ അംഗം എന്‍ രവീന്ദ്രന്‍, കേരള കോ-ഓപറേറ്റിവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് പി കെ വിനയകുമാര്‍, കെസിഇയു ജില്ലാ ജോ. സെക്രട്ടറി പി പി സുരേഷ്, തൃക്കരിപ്പൂര്‍ ഫാര്‍മേഴ്‌സ് ബാങ്ക് ഡയറക്ടര്‍ ടി വി ബാലകൃഷ്ണന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.
Keywords: kasaragod, Trikaripur, Celebration, Seminar, Unit, inauguration, Programme, Co-operation week celebration: Seminar on Friday at Thrikarippur