കാരുണ്യ ഹസ്തവുമായി മുഖ്യമന്ത്രി വ്യാഴാഴ്ച കാസര്‍കോട്ട്
May 13, 2015, 17:24 IST
കാസര്‍കോട്: (www.kasargodvartha.com 13/05/2015) അനേകായിരങ്ങള്‍ക്ക് സഹായഹസ്തവുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടി കരുതല്‍ 2015 കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ വ്യാഴാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ നടക്കും.
13052 അപേക്ഷകളാണ് ജനസമ്പര്‍ക്ക പരിപാടിയിലേക്ക് ഓണ്‍ലൈനായി ലഭിച്ചത്. ഓണ്‍ലൈനായി ലഭിച്ച അപേക്ഷകളില്‍ അപേക്ഷകര്‍ക്കുളള മറുപടി ബന്ധപ്പെട്ട വില്ലേജ് ഓഫീസുകള്‍ മുഖേന നല്‍കി ഇനിയും മറുപടി ലഭിച്ചിട്ടില്ലാത്തവര്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയിട്ടുളള താലൂക്ക് കൗണ്ടറുകളില്‍ നിന്ന് മറുപടി കൈപ്പറ്റണം. ധനസഹായം അനുവദിച്ചതായി അറിയിപ്പ് ലഭിച്ചിട്ടുളള അപേക്ഷകര്‍ക്ക് ബന്ധപ്പെട്ട കൗണ്ടറുകളില്‍ നിന്ന് തുക അനുവദിക്കും.
പുതുതായി അപേക്ഷ സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അക്ഷയകേന്ദ്രത്തിന്റെ 30 കൗണ്ടറുകള്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയിട്ടുണ്ട്. അപേക്ഷ സമര്‍പ്പിക്കാന്‍ ആധാര്‍ കാര്‍ഡും പകര്‍പ്പും നിര്‍ബന്ധമാണ്. ഡോക്കറ്റ് നമ്പര്‍ ഉളള അപേക്ഷകളായിരിക്കും മുഖ്യമന്ത്രി പരിഗണിക്കുക. ഇങ്ങിനെ ലഭിക്കുന്ന അപേക്ഷകളില്‍ പരിപാടിക്കുശേഷമായിരിക്കും തീര്‍പ്പ് കല്‍പ്പിക്കുക. ധനസഹായത്തിനായി അപേക്ഷിച്ചിട്ടുളള കിടപ്പ് രോഗികള്‍ നേരിട്ട് ഹാജരാകേണ്ടതില്ല. കിടപ്പിലായ രോഗികളെ സ്‌പെഷ്യല്‍ ടീം സന്ദര്‍ശിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടിന്‍മേല്‍ മുഖ്യമന്ത്രി തീര്‍പ്പ് കല്‍പ്പിക്കും. കിടപ്പുരോഗികളുടെ പുതിയ അപേക്ഷകള്‍, ബന്ധുക്കള്‍ ആരെങ്കിലും എത്തി ഫോട്ടോ സഹിതം അക്ഷയകൗണ്ടറില്‍ സമര്‍പ്പിച്ചാല്‍ മതിയാകും.
ചികിത്സാ ധനസഹായത്തിനുളള 4387 അപേക്ഷകളില്‍ അന്വേഷണം നടത്തി അര്‍ഹരായ അപേക്ഷകര്‍ക്ക് ധനസഹായം വിതരണം ചെയ്യുന്നതിനുളള നടപടി പൂര്‍ത്തീകരിച്ചിട്ടുണ്ട്. ജില്ലയുടെ പൊതുവായതും അടിയന്തിര പ്രാധാന്യമുളളതുമായ 15 വിഷയങ്ങള്‍ ജനസമ്പര്‍ക്കപരിപാടിയില്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി തീരുമാനമെടുക്കുന്നതിന് സമര്‍പ്പിച്ചിട്ടുണ്ട്.
ജനസമ്പര്‍ക്ക പരിപാടി നടക്കുന്ന മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ എല്ലാ സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സെക്രട്ടറിയേറ്റിനുളള സ്‌പെഷ്യല്‍ കൗണ്ടറും, കളക്ടറേറ്റ് , നാല് താലൂക്കുകള്‍ എന്നീ കൗണ്ടറുകളും മറ്റു വകുപ്പുകള്‍ക്കുളള പൊതു കൗണ്ടറും മീഡിയസെല്ലും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്യുന്നതിന് സ്റ്റുഡന്‍സ് പോലീസ്, റെഡ്‌ക്രോസ്, എന്‍.സി.സി തുടങ്ങിയവരുടെ സേവനം ലഭ്യമാകും.
ക്രമസമാധാന പാലനത്തിന് പോലീസിനെ വിന്യസിക്കും. ഭക്ഷണം, കുടിവെളളം , ചികിത്സാ സൗകര്യം, ശുചിമുറി എന്നിവയ്ക്കുളള ക്രമീകരണങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. വിവിധ തലങ്ങളിലുളള 600 ഓളം ഉദ്യോഗസ്ഥ സംഘത്തെ ജനസമ്പര്‍ക്ക വേദിയില്‍ വിവിധ ജോലികള്‍ക്ക് ചുമതലപ്പെടുത്തിയിട്ടുണ്ട്.
ആധാര്‍ കാര്‍ഡ് നിര്‍ബന്ധം
മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ വിവിധ ആനുകൂല്യങ്ങള്‍ക്കായി എത്തുന്നവര്‍ക്ക് ആധാര്‍കാര്‍ഡ് ഉണ്ടായിരിക്കണം. ഗുണഭോക്താക്കള്‍ ആധാര്‍കാര്‍ഡും പകര്‍പ്പും കൊണ്ടുവരേണ്ടതാണ്.
ആനുകൂല്യങ്ങള്‍ ബാങ്ക് വഴി
മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടിയില്‍ ആനുകൂല്യങ്ങള്‍ ബാങ്കുവഴി മാത്രമാണ് നല്‍കുക. അതുകൊണ്ട് ആധാര്‍കാര്‍ഡ് ലിങ്ക് ചെയ്തബാങ്ക് അക്കൗണ്ടുകള്‍ ഉണ്ടായിരിക്കണം.
അംഗപരിമിതര്‍ക്ക് പ്രത്യേക കൗണ്ടര്‍
അംഗപരിമിതര്‍ക്ക് മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടിയില്‍ പ്രത്യേക കൗണ്ടര്‍ ഉണ്ടായിരിക്കും. അക്ഷയയുടെ 30 കൗണ്ടറുകളില്‍ ആദ്യ കൗണ്ടറാണ് അംഗപരിമിതര്‍ക്കായി മാറ്റി വെച്ചിരിക്കുന്നത്. മറ്റ് 29 കൗണ്ടറുകളില്‍ പൊതുജനങ്ങള്‍ക്ക് പുതിയ അപേക്ഷകള്‍ നല്‍കാവുന്നതാണ്.
മറുപടി കിട്ടാത്ത അപേക്ഷകള്‍ക്ക് താലൂക്ക് കൗണ്ടറുകള്‍
ജനസമ്പര്‍ക്കപരിപാടിയില്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കി മറുപടി കിട്ടാത്തവര്‍ താലൂക്ക് കൗണ്ടറുകളില്‍ ബന്ധപ്പെടണം. ജനസമ്പര്‍ക്ക പരിപാടി നടക്കുന്ന മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ഓരോ താലൂക്കിനും പ്രത്യേകം കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നതാണ്.
വാഹനസൗകര്യം ഏര്‍പ്പെടുത്തി
ജനസമ്പര്‍ക്കപരിപാടിയില്‍ പങ്കെടുത്ത പൊതുജനങ്ങള്‍ക്ക് രാത്രിയില്‍ തിരിച്ചുപോകുന്നതിന് കെ.എസ്.ആര്‍.ടി.സി വാഹനസൗകര്യം ഏര്‍പ്പെടുത്തി. വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയ പരിസരത്തൂടെ സര്‍വീസ് നടത്തുന്നതിന് കെഎസ്ആര്‍ടിസി ക്രമീകരണം എര്‍പ്പെടുത്തും. രാത്രി 10 മണിക്ക് ശേഷം കുമ്പള, ബദിയടുക്ക ഭാഗങ്ങളിലേക്ക് സ്‌പെഷ്യല്‍ ട്രിപ്പ് ഉണ്ടായിരിക്കും പയ്യന്നൂര്‍ ഭാഗത്തേക്ക് രാത്രികാലങ്ങളിലുളള റഗുലര്‍ സര്‍വീസും ഉണ്ടായിരിക്കും. ജനങ്ങളുടെ ബാഹുല്യം ഉണ്ടായാല്‍ രാത്രി കൂടുതല്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസുകളും ഉണ്ടാകും.
സ്റ്റുഡന്റ് പോലീസ് സഹായത്തിന്
ജനസമ്പര്‍ക്കവേദിയില്‍ എ പ്ലോട്ട് സ്റ്റുഡന്റ്‌സ് പോലീസിന്റെ സേവനം ലഭിക്കും. ടി.ഐ.എച്ച്.എസ്എസ് നായന്‍മാര്‍മൂല, ചട്ടഞ്ചാല്‍ എച്ച്എസ്എസ്, കാസര്‍കോട് വിഎച്ച്എസ്എസ് എന്നിവിടങ്ങളിലെ 70 സ്റ്റുഡന്റ്‌സ് പോലീസാണ് സഹായത്തിനെത്തുന്നത്.

Keywords : Kasaragod, Kerala, Oommen Chandy, Programme, Mass contact programme.