ജനസമ്പര്‍ക്ക പരിപാടി അപേക്ഷ സ്വീകരിക്കുന്നത് 14ന് അവസാനിക്കും
Apr 12, 2015, 17:29 IST
കാസര്‍കോട്: (www.kasargodvartha.com 12/04/2015) മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടി കരുതല്‍ 2015 ലേക്ക് അക്ഷയകേന്ദ്രങ്ങള്‍ വഴിയും ഓണ്‍ലൈനായും കളക്ടറേറ്റ്, താലൂക്ക് കേന്ദ്രങ്ങളിലും ഇതുവരെ 8764 അപേക്ഷകള്‍ ലഭിച്ചതായി ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി എന്‍ ദേവിദാസ് അറിയിച്ചു. ഇതില്‍ 7400 അപേക്ഷകള്‍ ജില്ലാ തല ഉദ്യോഗസ്ഥര്‍ക്ക് റിപോര്‍ട്ട് ലഭിക്കുന്നതിനായി കളക്‌ട്രേറ്റ് സെല്ലില്‍ നിന്ന് ഓണ്‍ലൈനായി സമര്‍പ്പിച്ചു.
ലഭിച്ച അപേക്ഷകളില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തുടര്‍നടപടി സ്വീകരിച്ചു വരുന്നു. ഇതില്‍ പകുതിയോളം അപേക്ഷകള്‍ റവന്യു സംബന്ധമാണ്. കാസര്‍കോട് തഹസില്‍ദാര്‍ പരിഗണിക്കേണ്ട 1500 അപേക്ഷകള്‍ ലഭിച്ചു. എന്‍ഡോസള്‍ഫാന്‍സെല്‍, പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍, ദാരിദ്ര്യ ലഘൂകരണം, ജില്ലാ സപ്ലൈ ഓഫീസ്, സാമൂഹ്യനീതി ഓഫീസ് എന്നിവിടങ്ങളിലേക്കാണ് മറ്റ് അപേക്ഷകളില്‍ ഏറെയും.
പൊതുജനങ്ങള്‍ക്ക് അപേക്ഷ നല്‍കാന്‍ ഇനി രണ്ട് ദിവസം മാത്രം. ഈ മാസം 17ന് ജില്ലാ കളക്ടര്‍ ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. പൂര്‍ത്തീകരിക്കാത്ത പദ്ധതികള്‍ പോലുള്ള പൊതുവായ പ്രശ്‌നങ്ങള്‍ക്ക് പ്രത്യേക പരിഗണന ലഭിക്കേണ്ട അപേക്ഷകള്‍ ഈ യോഗത്തില്‍ അവതരിപ്പിക്കും.
വ്യക്തികള്‍ക്ക് ജനസമ്പര്‍ക്ക പരിപാടി വെബ്‌സൈറ്റില്‍ നേരിട്ടും അക്ഷയകേന്ദ്രങ്ങള്‍ വഴിയും ഓണ്‍ലൈനായി 14 വരെ കൂടി അപേക്ഷ നല്‍കാം. അക്ഷയകേന്ദ്രങ്ങളില്‍ ഇതിന് സൗജന്യ സേവനമാണ് ലഭിക്കുന്നത്. ഈ മാസം 23ന് കൃഷി വകുപ്പ് മന്ത്രി കെ.പി മോഹനന്റെ അധ്യക്ഷതയില്‍ ചേരുന്ന സ്‌ക്രീനിംഗ് കമ്മിറ്റിയില്‍ പരാതികള്‍ക്ക് തീര്‍പ്പ് കല്‍പ്പിക്കും.
ലഭിച്ച അപേക്ഷകളില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തുടര്‍നടപടി സ്വീകരിച്ചു വരുന്നു. ഇതില്‍ പകുതിയോളം അപേക്ഷകള്‍ റവന്യു സംബന്ധമാണ്. കാസര്‍കോട് തഹസില്‍ദാര്‍ പരിഗണിക്കേണ്ട 1500 അപേക്ഷകള്‍ ലഭിച്ചു. എന്‍ഡോസള്‍ഫാന്‍സെല്‍, പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍, ദാരിദ്ര്യ ലഘൂകരണം, ജില്ലാ സപ്ലൈ ഓഫീസ്, സാമൂഹ്യനീതി ഓഫീസ് എന്നിവിടങ്ങളിലേക്കാണ് മറ്റ് അപേക്ഷകളില്‍ ഏറെയും.
പൊതുജനങ്ങള്‍ക്ക് അപേക്ഷ നല്‍കാന്‍ ഇനി രണ്ട് ദിവസം മാത്രം. ഈ മാസം 17ന് ജില്ലാ കളക്ടര്‍ ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. പൂര്‍ത്തീകരിക്കാത്ത പദ്ധതികള്‍ പോലുള്ള പൊതുവായ പ്രശ്‌നങ്ങള്‍ക്ക് പ്രത്യേക പരിഗണന ലഭിക്കേണ്ട അപേക്ഷകള്‍ ഈ യോഗത്തില്‍ അവതരിപ്പിക്കും.
Keywords : Kasaragod, Kerala, Oommen Chandy, CM's Mass contact: Application counter will be closed on 14th.