മുഖ്യമന്തിയെ കല്ലെറിഞ്ഞത് കാടത്തം: എന്‍.വൈ.എല്‍ ജില്ലാ ജന. സെക്രട്ടറി സിദ്ദീഖ്
Oct 28, 2013, 18:30 IST
കാസര്‍കോട്: ഒരു സംസ്ഥാനത്തിന്റെ ഭരണാധികാരിയെ കായികമായി അക്രമിക്കുന്നത് ജനാധിപത്യ സമരമായി കാണാന്‍ കഴിയില്ലെന്ന് എന്‍.വൈ.എല്‍ ജില്ലാ ജന. സെക്രട്ടറി സിദ്ദീഖ് ചേരങ്കൈ അഭിപ്രായപ്പെട്ടു. ഏത് കൊടികെട്ടിയ രാഷ്ട്രീയ പ്രസ്ഥാനമായാലും സമരത്തിനും പ്രതിഷേധത്തിനും അതിന്റേതായ മാര്‍ഗങ്ങളും പരിമിതികളുമുണ്ട്.
അതെല്ലാം കാറ്റില്‍ പറത്തികൊണ്ട് സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയെ കല്ലെറിഞ്ഞ് ശാരീരിക പീഡനം ഏല്‍പിക്കുന്നത് ന്യായീകരിക്കാനാവാത്തതാണെന്നും സിദ്ദീഖ് പറഞ്ഞു. ഇത്തരം ആക്രമങ്ങള്‍ സംസ്‌കാര സമ്പന്നമായ കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ചേര്‍ന്നതല്ല. മുഖ്യമന്ത്രിയെ കല്ലെറിഞ്ഞു പരിക്കേല്‍പിച്ചത് വളരെ ഗൗരവപൂര്‍വം കാണേണ്ടതാണ്.
എന്നാല്‍ കേരള ജനാതിപത്യത്തിലെ ആദ്യത്തേയും അവസാനത്തേയും കളങ്കമായ സംഭവമായി കേരള മുഖ്യമന്ത്രി അക്രമിക്കപ്പെട്ടത് മാറേണ്ടതുണ്ട്. ഇത്തരം കല്ലെറിഞ്ഞ പ്രസ്ഥാനത്തിലെ നേതാക്കന്‍മാര്‍ നാളെ കേരളം ഭരിക്കേണ്ടതാണെന്ന് ഓര്‍ക്കണമെന്നും സിദ്ദീഖ് ചേരങ്കൈ പ്രസ്താവനയില്‍ പറഞ്ഞു.
Keywords : Kasaragod, NYL, Oommen Chandy, Attack, Kerala, Secretary, Sideeque Cherangai, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
അതെല്ലാം കാറ്റില്‍ പറത്തികൊണ്ട് സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയെ കല്ലെറിഞ്ഞ് ശാരീരിക പീഡനം ഏല്‍പിക്കുന്നത് ന്യായീകരിക്കാനാവാത്തതാണെന്നും സിദ്ദീഖ് പറഞ്ഞു. ഇത്തരം ആക്രമങ്ങള്‍ സംസ്‌കാര സമ്പന്നമായ കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ചേര്‍ന്നതല്ല. മുഖ്യമന്ത്രിയെ കല്ലെറിഞ്ഞു പരിക്കേല്‍പിച്ചത് വളരെ ഗൗരവപൂര്‍വം കാണേണ്ടതാണ്.

Advertisement:
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752