city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജനസമ്പര്‍ക്ക പരിപാടിയില്‍ സഹായം ലഭിക്കാന്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിനായി രോഗികള്‍ പരക്കം പായുന്നു

മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 09/04/2015) മെയ് മാസം കാസര്‍കോട് നടക്കുന്ന മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയിലേക്ക്  ചികിത്സാ ധനസഹായത്തിന് അപേക്ഷ  നല്‍കിയ രോഗികള്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിനായി നെട്ടോട്ടമോടുന്നു. കലക്ട്രേറ്റ്, താലൂക്ക് ഓഫീസ്, അക്ഷയ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാണ് ജനസമ്പര്‍ക്ക പരിപാടിയിലേക്കുളള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി സ്വീകരിച്ചത്. ഈ അപേക്ഷകള്‍ പിന്നീട് വിവിധ വില്ലേജുകളിലേക്ക് പരിശോധനയ്ക്ക് അയയക്കുകയാണ് ചെയ്യുന്നത്.

വില്ലേജ് ഓഫീസിലാണ് ചികിത്സാ സംബന്ധമായ രേഖകള്‍  രോഗികള്‍ ഹാജരാക്കേണ്ടത്. കാന്‍സര്‍, കിഡ്‌നി, ജീവിത ശൈലി രോഗങ്ങള്‍, കിടപ്പിലായ രോഗികള്‍, ശാരീരിക മാനസിക വൈകല്യമുളളവര്‍   തുടങ്ങിയ വിഭാഗം രോഗികളാണ് ചികിത്സാ ധനസഹായത്തിനായി അപേക്ഷകള്‍ നല്‍കിയിട്ടുളളത്. ഇവരാണ് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിനായി പരക്കം പായുന്നത്.

ജനസമ്പര്‍ക്ക പരിപാടിയിലേക്ക് അപേക്ഷ നല്‍കിയ രോഗികള്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനായി ജില്ലാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കണമെന്ന്  കുന്നില്‍ ശാഖാ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു . മുഖ്യമന്ത്രി നടത്തിയ കഴിഞ്ഞ രണ്ട് ജനസമ്പര്‍ക്ക പരിപാടിയിലും ഏറെ പ്രയോജനം ലഭിച്ചത് രോഗികള്‍ക്കാണ്. അതിനാല്‍ ജില്ലാ ഭരണകൂടം പ്രത്യേക താല്‍പര്യം കാട്ടണം.

സിദ്ദീഖ് ബേക്കല്‍ അധ്യക്ഷത വഹിച്ചു.  മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് മുജീബ് കമ്പാര്‍ ഉദ്ഘാടനം ചെയ്തു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന യുവ കേരളായാത്രയുടെ  പ്രചരണാര്‍ഥം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും കലാ-കായിക പരിപാടികള്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. ഗ്രാമോത്സവ് പരിപാടിയുടെ വരവ് ചെലവുകള്‍ അവതരിപ്പിച്ചു. വെളളിയാഴ്ച പഞ്ചായത്ത് യൂത്ത് ലീഗ് നടത്തുന്ന പദയാത്രയില്‍ പരമാവധി അംഗങ്ങളെ പങ്കെടുപ്പിക്കാനും തീരുമാനിച്ചു.

എസ്.എം.റഫീഖ് ഹാജി, മാഹിന്‍ കുന്നില്‍, കെ.ബി.ഇബ്രാഹിം ഹാജി, കെ.ബി. അബ്ദുര്‍ റഹ് മാന്‍ ഹാജി, കെ.എച്ച്.  ഇഖ്ബാല്‍ ഹാജി, സീതു കസബ്, കെ.ബി.അഷ്‌റഫ്, അന്‍സാഫ്, അംസു മേനത്ത്, എ.ആര്‍. ആബിദ്, ഇ.കെ. സിദ്ദീഖ്, കെ.ബി. ബാപ്പുട്ടി, കെ.ബി. ഷരീഫ്, ആബിദ് നുനു, ബി.എം. അബ്ദുര്‍ റഹ് മാന്‍, കെ.ബി. ഇര്‍ഷാദ്, ഫൈസല്‍, മിജു, മുഹമ്മദ് കുന്നില്‍, അര്‍ഷാക്ക്,
നിസാര്‍, ആരിഫ്, തുടങ്ങിയവര്‍ സംബന്ധിച്ചു.

ജനസമ്പര്‍ക്ക പരിപാടിയില്‍ സഹായം ലഭിക്കാന്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിനായി രോഗികള്‍ പരക്കം പായുന്നു



ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ദുബൈ മറീനയിലെ ഉല്ലാസ ബോട്ടില്‍ മദ്യപാനവും സെക്‌സും; 2 പോലീസ് ഉദ്യോഗസ്ഥര്‍ക്കും 3 സ്ത്രീകള്‍ക്കും ഒരു വര്‍ഷം തടവ്

Keywords:  Kasaragod, Kerala, Mogral puthur, Youth League, Medical Certificate, Inauguration, CM'd mass contact: Patients need help.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia