കനയ്യ കുമാറിന് പുരസ്‌കാരം നല്‍കാന്‍ പിണറായി എത്തില്ല; പകരം ചുമതല വിദ്യാഭ്യാസ മന്ത്രിക്ക്
Sep 21, 2017, 19:12 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 21/09/2017) സ്വാതന്ത്ര്യ സമര സേനാനിയും കമ്മ്യൂണിസ്റ്റ് കര്‍ഷക പ്രസ്ഥാനത്തിന്റെ തലമുതിര്‍ന്ന നേതാവുമായിരുന്ന കെ മാധവന്റെ ഒന്നാം ചരമ വാര്‍ഷികം 24ന് നടക്കും. ഉച്ചക്ക് രണ്ടു മണിക്ക് ഹൊസ്ദുര്‍ഗ് നഗരസഭ ടൗണ്‍ഹാളില്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും.
പ്രഥമ മാധവന്‍ പുരസ്‌കാരം ന്യൂഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി യൂണിയന്‍ മുന്‍ ചെയര്‍മാന്‍ കനയ്യകുമാറിന് മന്ത്രി സമര്‍പ്പിക്കും. ചരമവാര്‍ഷിക ദിനവും, പുരസ്‌കാര വിതരണവും നടത്തേണ്ട മുഖ്യമന്ത്രി പിണറായി വിജയന് അപ്രതീക്ഷിതമായി വന്നുപെട്ട അസൗകര്യത്തെ തുടര്‍ന്ന് ചടങ്ങില്‍ സംബന്ധിക്കാന്‍ മുഖ്യമന്ത്രി വിദ്യാഭ്യാസ മന്ത്രിയെ ചുമതലപ്പെടുത്തുകയായിരുന്നു. എറണാകുളത്ത് ഏഷ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ രാജ്യാന്തര കോണ്‍ക്ലേവില്‍ രണ്ടുദിവസവും നിര്‍ബന്ധമായും പങ്കെടുക്കണമെന്ന പാര്‍ട്ടി തീരുമാനമാണ് മുഖ്യമന്ത്രിയുടെ കാഞ്ഞങ്ങാട്ടേക്കുളള യാത്രക്ക് തടസമായത്.
മാധവന്‍ ചരമവാര്‍ഷിക ദിനത്തിന് പുറമെ പാര്‍ട്ടി ഓഫീസുകളുടെ ഉദ്ഘാടനമടക്കം ഒട്ടേറെ പരിപാടികള്‍ മുഖ്യമന്ത്രിക്ക് 24ന് കാസര്‍കോട് ജില്ലയില്‍ നേരത്തെ തീരുമാനിച്ചിരുന്നു. അവയൊക്കെയും മാറ്റിവെച്ചിട്ടുണ്ട്. സംസ്ഥാന റവന്യുവകുപ്പ് കൂടിയായ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഇ ചന്ദ്രശേഖരന്റെ അധ്യക്ഷതയില്‍ നടക്കുന്ന അനുസ്മര ചടങ്ങില്‍ സംസ്ഥാന പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല മുഖ്യാതിഥിയാകും. സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, പി കരുണാകരന്‍ എം പി എന്നിവര്‍ അനുസ്മരണ പ്രഭാഷണങ്ങള്‍ നടത്തും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍, പ്രൊഫ. പി വി കൃഷ്ണന്‍ നായര്‍ എന്നിവര്‍ ആശംസകള്‍ നേരുമെന്ന് ഫൗണ്ടേഷന്‍ ഭാരവാഹികളായ അഡ്വ. സി കെ ശ്രീധരന്‍, എ കെ നാരായണന്‍, ഡോ. സി ബാലന്‍, എ വി രാമകൃഷ്ണന്‍, കെ വി കൃഷ്ണന്‍, പി കുഞ്ഞമ്പുപൊതുവാള്‍, ടി കെ നാരായണന്‍, ഡോ. അജയകുമാര്‍ കോടോത്ത്, ടി മുഹമ്മദ് അസ്ലം, എം കെ ജയരാജ് എന്നിവര്‍ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kanhangad, Pinarayi Vijayan, Programme, Kasaragod, Minister, Kanhaiya Kumar, K Madhavan Award.