city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മാതൃകാ ബഡ്‌സ് സ്‌ക്കൂള്‍ കെട്ടിടം ചാലിങ്കാലില്‍ വെള്ളിയാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കാസര്‍കോട്: (www.kasargodvartha.com 3/11/2016) സംസ്ഥാനത്തെ ആദ്യത്തെ മാതൃകാ ബഡ്‌സ് സ്‌കൂള്‍ പെരിയ ചാലിങ്കാല്‍ മൊട്ടയില്‍ വെള്ളിയാഴ്ച രാവിലെ 11 മണിക്ക് മുഖ്യമന്ത്രി  പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കെ കുഞ്ഞിരാമന്‍ എം എല്‍ എ അധ്യക്ഷത വഹിക്കും.

മാതൃകാ ബഡ്‌സ് സ്‌ക്കൂള്‍ കെട്ടിടം ചാലിങ്കാലില്‍ വെള്ളിയാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുംനബാര്‍ഡ് ആര്‍ ഐ ഡി എഫ് സ്‌പെഷല്‍ പാക്കേജിലുള്‍പ്പെടുത്തി 1.45 കോടി രൂപ ചെലവിലാണ് കെട്ടിടം നിര്‍മ്മിച്ചത്. രാജ്യാന്തര നിലവാരത്തിലുളള പഠനസംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുളളത്. പരിപാടിയില്‍ പഠനപരിചരണ സംവിധാനങ്ങളുടെ വിതരണോദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വ്വഹിക്കും. ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ, പി കരുണാകരന്‍ എം പി,  എം എല്‍ എ മാരായ പി ബി അബ്ദുള്‍ റസാക്ക്, എന്‍ എ നെല്ലിക്കുന്ന്, എം രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍, പുല്ലൂര്‍-പെരിയ പഞ്ചായത്ത് പ്രസിഡണ്ട് ശാരദ എസ് നായര്‍ എന്നിവര്‍  സംബന്ധിക്കും.


Keywords:  Kasaragod, Kerala, Buds-school, Building, inauguration, Ministers, Chief Minister, MLA, K Kunjhi Raman, Students, Study, E Chandrashekaran, KK Shailaja.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia