നേപ്പാള്‍ ഭൂകമ്പത്തില്‍ മരിച്ച ഡോ. ഇര്‍ഷാദിന്റെ വീട് മുഖ്യമന്ത്രി സന്ദര്‍ശിച്ചു
May 15, 2015, 10:49 IST
കാസര്‍കോട്: (www.kasargodvartha.com 15/05/2015) നേപ്പാള്‍ ഭൂകമ്പത്തില്‍ മരിച്ച ആനബാഗിലുവിലെ ഡോ. ഇര്‍ഷാദിന്റെ വീട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സന്ദര്‍ശിച്ചു. വെള്ളിയാഴ്ച രാവിലെ 7.30 മണിയോടെയാണ് ഉമ്മന്‍ ചാണ്ടി വീട്ടിലെത്തിയത്. ഇര്‍ഷാദിന്റെ പിതാവ് ശംസുദ്ദീനെയും ബന്ധുക്കളേയും മുഖ്യമന്ത്രി ആശ്വസിപ്പിച്ചു.
ഇര്‍ഷാദിന്റെ മരണം സംസ്ഥാനത്തിന്റെ തന്നെ ദുഃഖമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇര്‍ഷാദിന്റെ സഹോദരന്‍ എ.എസ്. ഹാരിസ്, ഭാര്യാ പിതാവ് ടി.എ. ഖാലിദ്, ഭാര്യ സഹോദരന്‍ സാബിത്ത് ഖാലിദ്, മാതൃ സഹോദരന്‍ മൊയ്തീന്‍ കുഞ്ഞി, ഡോ. ടി.എ. മഹ്മൂദ്, കെ.എം. അബ്ദുര്‍ റഹ്മാന്‍, കെ.എം. ബഷീര്‍ വോളിബോള്‍ തുടങ്ങിയവര്‍ ചേര്‍ന്ന് മുഖ്യമന്ത്രിയെ സ്വീകരിച്ചു.
അല്‍പസമയം വീട്ടില്‍ ചെലവഴിച്ചശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്. മുഖ്യമന്ത്രിക്കൊപ്പം കെ.പി.സി.സി. സെക്രട്ടറി അഡ്വ. ടി. സിദ്ദിഖ്, ഡി.സി.സി. പ്രസിഡന്റ് അഡ്വ. സി.കെ. ശ്രീധരന്‍, കോണ്‍ഗ്രസ് നേതാക്കളായ പി. ഗംഗാധരന്‍ നായര്‍, പി.എ അഷറഫലി എന്നിവരും ഉണ്ടായിരുന്നു.
ഇര്‍ഷാദിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ പിന്നീട് കണ്ടു. മിഠായി തെരുവില്‍ ഉണ്ടാകുന്ന അപകടം ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ആവശ്യമായ നടപടികളെല്ലാം സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചോദ്യത്തിന് മറുപടിയായി പറഞ്ഞു. സംഭവത്തില്‍ അട്ടിമറിസാധ്യതകള്‍ ഉണ്ടോ എന്നത് വിശദമയ അന്വേഷണത്തില്‍ മാത്രമെ പറയാനാവുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Advertisement:

Also Read:
സര്‍ക്കാര്‍ മേഖലയിലെ കരള്‍മാറ്റ ശസ്ത്രക്രിയാ യൂണിറ്റ് സ്വകാര്യ ലോബികള്‍ അട്ടിമറിച്ചു
Keywords : Dr. Irshad, Oommen Chandy, Visits, Kasaragod, Kerala, CM visits Irshad's house.
Advertisement: