city-gold-ad-for-blogger

സി എം അബ്ദുല്ല മൗലവി സ്മാരക പ്രഭാഷണവും സെമിനാറും 15ന് ചെർക്കളയിൽ

C M Usthad Memorial Lecture and Seminar on '100 Years of Ulama Activism' to be Held in Cherkala on October 15
KasargodVartha Photo

● എം.ഐ.സി. ദാറുൽ ഇർശാദ് അക്കാദമി പൂർവ്വ വിദ്യാർത്ഥി സംഘടനയായ ഇമാദും വിദ്യാർത്ഥി സംഘടനയായ ദിശയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
● സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷികാഘോഷങ്ങളുടെയും എം.ഐ.സി. ദാറുൽ ഇർശാദ് അക്കാദമിയുടെ സിൽവർ ജൂബിലി സമാപന സമ്മേളനത്തിൻ്റെയും പ്രചാരണാർത്ഥമാണ് സെമിനാർ.
● 'ഉലമാ ആക്ടിവിസത്തിൻ്റെ നൂറ് വർഷങ്ങൾ' എന്ന പ്രമേയത്തിൽ പ്രമുഖ ഗവേഷകരും പണ്ഡിതരും പ്രബന്ധങ്ങൾ അവതരിപ്പിക്കും.
● പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പരിപാടി ഉദ്ഘാടനം ചെയ്യും.
● ഓണമ്പിള്ളി മുഹമ്മദ് ഫൈസി, അബ്ദുസമദ് പൂക്കോട്ടൂർ, ഡോ. റാഷിദ് ഗസ്സാലി ഉൾപ്പെടെയുള്ള പ്രമുഖർ പ്രഭാഷണം നടത്തും.

കാസർകോട്: (KasargodVartha) എം.ഐ.സി. ദാറുൽ ഇർശാദ് അക്കാദമി പൂർവ്വ വിദ്യാർത്ഥി സംഘടനയായ ഇമാദും വിദ്യാർത്ഥി സംഘടനയായ ദിശയും സംയുക്തമായി സംഘടിപ്പിക്കുന്ന സി. എം. അബ്ദുല്ല മൗലവി ആറാമത് സ്മാരക പ്രഭാഷണവും ഏകദിന സെമിനാറും ഒക്ടോബർ 15-ന് ചെർക്കള ഐമാക്സ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷികാഘോഷങ്ങളുടെയും എം.ഐ.സി. ദാറുൽ ഇർശാദ് അക്കാദമിയുടെ സിൽവർ ജൂബിലി സമാപന സമ്മേളനത്തിൻ്റെയും പ്രചാരണാർത്ഥമാണ് സെമിനാർ സംഘടിപ്പിക്കുന്നത്. കേരള മുസ്ലിം ചരിത്രത്തിലും പ്രത്യേകിച്ച് ഉത്തരമലബാറിൻ്റെ വിദ്യാഭ്യാസ വളർച്ചയിലും പുതുമയാർന്ന പ്രവർത്തനരീതികളാൽ വ്യക്തിമുദ്ര പതിപ്പിച്ച പണ്ഡിതനാണ് സി. എം. അബ്ദുല്ല മൗലവി. വിദ്യാഭ്യാസ വിദഗ്ധൻ, അധ്യാപകൻ, ഗ്രന്ഥകാരൻ, ഖാസി എന്നീ നിലകളിൽ വൻ സംഭാവനകളാണ് അദ്ദേഹം നൽകിയിട്ടുള്ളത്. 'ഉലമാ ആക്ടിവിസത്തിൻ്റെ നൂറ് വർഷങ്ങൾ' എന്ന പ്രമേയത്തിൽ പ്രമുഖ ഗവേഷകരും പണ്ഡിതരും പ്രബന്ധങ്ങൾ അവതരിപ്പിക്കും. 

പ്രമുഖർ പങ്കെടുക്കും

പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പരിപാടി ഉദ്ഘാടനം ചെയ്യും. യു.എം. അബ്ദുറഹ്മാൻ മൗലവി, എം.ടി. അബ്ദുള്ള മുസ്ലിയാർ, ത്വാഖാ അഹ്മദ് മൗലവി, ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്വി, എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ., എ.കെ.എം. അഷ്റഫ് എം.എൽ.എ., യു. ശാഫി ഹാജി ചെമ്മാട്, സയ്യിദ് ഹുസൈൻ തങ്ങൾ മാസ്തിക്കുണ്ട്, ചെങ്കള അബ്ദുല്ല ഫൈസി, ഖലീൽ ഹുദവി കല്ലായം, സി.എം. അബ്ദുൽ ഖാദർ ഹാജി, എ. അബ്ദുള്ള കുഞ്ഞി ഹാജി, സ്വാലിഹ് ഹാജി തൊട്ടി, വൈ. അബ്ദുള്ള കുഞ്ഞി ഹാജി എന്നിവർ പങ്കെടുക്കും.

ഓണമ്പിള്ളി മുഹമ്മദ് ഫൈസി, അബ്ദുസമദ് പൂക്കോട്ടൂർ, ഡോ. റാഷിദ് ഗസ്സാലി, ഡോ. മോയിൻ ഹുദവി മലയമ്മ, ശറഫുദ്ദീൻ ഹുദവി ആനമങ്ങാട്, പി.കെ. നവാസ്, അഡ്വ. ഹനീഫ് ഹുദവി എന്നിവർ പ്രഭാഷണം നടത്തും.

പരിപാടിയുടെ പ്രചരണാർത്ഥം ഖബർ സിയാറത്ത്, ഹെറിറ്റേജ് വാക്ക്, ലൈവ് ആർട്ട്, പോഡ്കാസ്റ്റ് മത്സരം, സന്ദേശയാത്ര, ചരിത്ര ക്വിസ്, പോസ്റ്റർ കാമ്പയിൻ, ടോക്ക് സീരീസ് തുടങ്ങി വ്യത്യസ്ത പരിപാടികൾ സംഘടിപ്പിച്ചു. സെമിനാറിൽ കാസർകോട് ജില്ലയിലെ ആർട്സ് ആൻഡ് സയൻസ് കോളേജ് വിദ്യാർത്ഥികൾ, ദർസ് - അറബിക് കോളേജ് വിദ്യാർത്ഥികൾ, മഹല്ല് ഭാരവാഹികൾ, സമുദായിക സംഘടനയുടെയും രാഷ്ട്രീയപാർട്ടികളുടെയും ഭാരവാഹികൾ തുടങ്ങി ആയിരത്തിലധികം പ്രതിനിധികൾ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

വാർത്താ സമ്മേളനത്തിൽ ഇമാദ് ജനറൽ സെക്രട്ടറി എസ്. പി. റാശിദ് ഹുദവി തൃക്കരിപ്പൂർ, സ്വാഗതസംഘം കൺവീനർ മൊയ്തു മൗലവി ചെർക്കള, വർക്കിംഗ് കൺവീനർ ഹസീബ് ഹുദവി ചെർക്കള, ഫിറോസ് ഹുദവി ചാനടുക്കം, മുസ്തഫ ഹുദവി തിരുവട്ടൂർ, ഇമാദ് കോഡിനേറ്റർ മുബാറക് ഹുദവി കാക്കടവ്, ദിശ ജനറൽ സെക്രട്ടറി തൗഫീഖ് റഹ്മാൻ പങ്കെടുത്തു.

സി. എം. അബ്ദുല്ല മൗലവി ആറാമത് സ്മാരക പ്രഭാഷണത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം കമൻ്റ് ചെയ്യുക. വാർത്ത ഷെയർ ചെയ്യുക.

Article Summary: C M Usthad Memorial Seminar on '100 Years of Ulama Activism' in Cherkala on Oct 15.

#CMUsthad #MICDarulIrshad #UlamaActivism #Samastha100 #MunavvaraliThangal #Kasargod

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia