സി.എം ഉസ്താദ് പണ്ഡിത സൂര്യതേജസ്: സയ്യിദ് എ.പി.എസ് തങ്ങള്‍
Dec 21, 2014, 11:35 IST
ദേളി: (www.kasargodvartha.com 21.12.2014) നൂറു കണക്കിന് മഹല്ലുകള്‍ നിയന്ത്രിക്കുകയും മത നേതൃത്വത്തിന്റെ ഉന്നത സ്ഥാനത്ത് വിരാജിക്കുകയും ചെയ്ത സി.എം ഉസ്താദ് പണ്ഡിത ജ്യോതിര്‍ഗോളത്തിലെ തുല്യതയില്ലാത്ത പണ്ഡിത തേജസായിരുന്നുവെന്ന് സയ്യിദ് എ.പി.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പുല്‍ പറഞ്ഞു. ദേളി ശാഖ എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിച്ച സി.എം ഉസ്താദ് അഞ്ചാമത് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗോള ശാസ്ത്രത്തിലും ഇസ്ലാമിക കര്‍മ മണ്ഡലങ്ങില്‍ നിന്ന് മുതല്‍ ഭാഷാ ശാസ്ത്രത്തിലും അഗാധ പാണ്ഡിത്യമുള്ള ഉസ്താദ് ആത്മീയ പൊതു രംഗത്തെ തുല്യത ഇല്ലാത്ത മഹാനുഭാവന്‍ ആയിരുന്നു എന്നും സമന്വയ വിദ്യാഭ്യാസത്തിന്റെ പ്രയോഗിക വല്‍ക്കരിച്ച പ്രഥമ പണ്ഡിതനായിരുന്നു സി.എം ഉസ്താദെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.
ദേളി ബദര്‍ ജമാഅത്ത് പ്രസിഡണ്ട് കല്ലട്ര അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി സത്താര്‍ പന്തലൂര്‍ പ്രഭാഷണം നടത്തി. ഡോ. സലീം നദ്‌വി വെളിയമ്പ്ര അനുസ്മരണ പ്രഭാഷണം നടത്തി. അബ്ദുര്‍ റഹ്മാന്‍ ബാഖവി, റഷീദ് മാസ്റ്റര്‍, ഹമീദ് കുണിയ, സി.ബി ബാവ ഹാജി, താജുദ്ദീന്‍ ചെമ്പരിക്ക, ശാഹുല്‍ ഹമീദ് മൗലവി, അബ്ദുല്ലക്കുഞ്ഞി ദേളിവളപ്പ്, മൊയ്തു മുസ്ലിയാര്‍, അബ്ദുല്ലക്കുഞ്ഞി ഉലൂജി, മൂസ പള്ളിപ്പുഴ, ഖാലിദ് പൊവ്വല്‍, ടി. കണ്ണന്‍, ടി. നാരായണന്‍, അബ്ദുല്‍ ഖാദര്‍ കളനാട്, അബ്ദുല്ല സഅദി, ഷാഫി ചെമ്പരിക്ക, ഹനീഫ് ഹാജി, അബ്ദുല്ല യമാനി, സാബിര്‍ ദേളി, തസ്ലിംദേളി, ഫൈസല്‍ ഡി.എ, മഹ്മൂദ് ദേളി, റാഷിദ് ഹുദവി തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords : Deli, Kasaragod, Qazi death, Investigation, Social networks, CM Abdulla Maulavi, CM Usthad commemorence at Deli.