300 കിടക്കകളുളള ആശുപത്രി, 283 കോടിയുടെ പദ്ധതി മെഡിക്കല്‍ കോളജിന് മുഖ്യമന്ത്രി ശിലയിടും
Nov 26, 2013, 21:20 IST
കാസര്‍കോട്: കാസര്‍കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിന് നവംബര്‍ 30 ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശിലാസ്ഥാപനം നടത്തും. ആരോഗ്യ വകുപ്പ് മന്ത്രി വി.എസ് ശിവകുമാറും സന്നിഹിതനാകും. ബദിയഡുക്ക, എണ്‍മകജെ പഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശമായ ഉക്കിനടുക്കയിലാണ് പൂര്‍ണമായും ഗവണ്‍മെന്റിന്റെ ഉടമസ്ഥതയില്‍ മെഡിക്കല്‍ കോളജ് സ്ഥാപിക്കുന്നത്.
ബദിയഡുക്ക വില്ലേജില്‍പ്പെട്ട ഉക്കിനടുക്കയില്‍ മെഡിക്കല്‍ കോളജിനായി 65 ഏക്കര്‍ സ്ഥലം അനുവദിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളജ് സ്ഥാപനത്തിന്റെ ആദ്യപടിയായി 300 കിടക്കകളുളള ആശുപത്രിയാണ് ആദ്യം നിര്‍മിക്കുക. ആശുപത്രി, മെഡിക്കല്‍ കോളജ് ഉള്‍പെടെയുളള പദ്ധതികള്‍ക്ക് 283 കോടിരൂപ ചെലവഴിക്കും. നബാര്‍ഡിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
മെഡിക്കല്‍ കോളജ് പ്രദേശത്തിന് ആവശ്യമായ റോഡുകള്‍ നിര്‍മിച്ചു വരുന്നു. ഇപ്പോഴത്തെ ആവശ്യത്തിനായി കുഴല്‍ കിണര്‍ നിര്‍മിച്ചിട്ടുണ്ട്. ഭാവിയില്‍ തൊട്ടടുത്ത പുഴയില്‍ നിന്നും വെളളം ലഭ്യമാക്കുന്ന പദ്ധതിയും നടപ്പിലാക്കും. ആശുപത്രിയും കോളജും വൈദ്യുതി സബ്‌സ്റ്റേഷനും ഉള്‍പെടെ 16 പ്രധാന വിഭാഗങ്ങള്‍ മെഡിക്കല്‍ കോളജിലുണ്ടാകും.
കേരള ഇന്‍ഡസ്ട്രിയല്‍ ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്‍സി ഓര്‍ഗനൈസേഷന്‍ (കിറ്റ്‌ക്കോ)യാണ് പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയിട്ടുളളത്. ശിലാസ്ഥാപനത്തോടെ നിര്‍മാണ പ്രവര്‍ത്തനം ത്വരിതപ്പെടുത്തും. കോളജ് നിര്‍മാണ പ്രവൃത്തി നടപ്പിലാക്കുന്നതിനു ഡോ. പി.ജി. ആര്‍ പിളളയെ സ്‌പെഷല്‍ ഓഫീസറായി ചുമതലപ്പെടുത്തിയിട്ടുണ്ട്. ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ എം.സി വിമ രാജാണ് ജില്ലയിലെ സ്‌പെഷല്‍ ഓഫീസര്‍. സംസ്ഥാനത്ത് പുതുതായി ആറ് മെഡിക്കല്‍ കോളജുകള്‍ സ്ഥാപിക്കാന്‍ ഗവണ്‍മെന്റ് തീരുമാനിച്ചതിന്റെ ഭാഗമായിട്ടാണ് കാസര്‍കോട് മെഡിക്കല്‍ കോളജ് സ്ഥാപിക്കുന്നത്. ഇതിനകം മലപ്പുറം ജില്ലയിലെ മഞ്ചേരിയില്‍ മെഡിക്കല്‍ കോളജ് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
എന്‍ഡോസള്‍ഫാന്‍ മൂലം ദുരിതം അനുഭവിക്കുന്ന കാസര്‍കോട് ജില്ലക്കാര്‍ക്ക് പുതിയ മെഡിക്കല്‍ കോളജ് വന്‍ ആശ്വാസമായി മാറും. കാസര്‍കോട് ജില്ലക്കാര്‍ പൊതുവെ വിദഗ്ധ ചികിത്സയ്ക്കായി ഏറ്റവും അടുത്തുളള നഗരമായ മംഗലാപുരത്തെയാണ് ആശ്രയിക്കുന്നത്. അവിടുത്തെ ചികിത്സയ്ക്കായി കാസര്‍കോട്ടുകാര്‍ നിലവില്‍ ലക്ഷങ്ങള്‍ മുടക്കേണ്ട സ്ഥിതിയാണുളളത്. പുതിയ മെഡിക്കല്‍ കോളജ് വരുന്നതോടെ ചികിത്സയ്ക്കായി പൂര്‍ണമായി ഗവ.മെഡിക്കല്‍ കോളേജിനെ ആശ്രയിക്കാന്‍ കഴിയും. എന്‍ഡോസള്‍ഫാന്‍ ബാധിച്ചവര്‍ക്കുളള ചികിത്സയ്ക്കും കാന്‍സര്‍ പോലുളള മാരക രോഗ ചികിത്സയ്ക്കും മറ്റു ജില്ലകളെ ആശ്രയിക്കേണ്ട സ്ഥിതി മാറിക്കിട്ടും.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Medical College, Inauguration, Oommen Chandy, Badiyadukka, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

Advertisement:
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752