മുഖ്യമന്ത്രി ചൊവ്വാഴ്ച ജില്ലയില്‍
Apr 25, 2016, 17:00 IST
കാസര്‍കോട്: (www.kasargodvartha.com 25.04.2016) ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞടുപ്പ് പ്രചാരണത്തിനായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചൊവ്വാഴ്ച ജില്ലയിലെത്തും. രാവിലെ 9.15 ന് കാസര്‍കോട് പ്രസ് ക്ലബ്ബിന്റെ ജനസഭ പരിപാടിയില്‍ അദ്ദേഹം സംബന്ധിക്കും. 11 മണിക്ക് പെര്‍ളയില്‍ പി ബി അബ്ദുര്‍ റസാഖിന്റെ തിരഞ്ഞടുപ്പ് പ്രചാരണ യോഗത്തിലും, 12 മണിക്ക് ബദിയടുക്കയില്‍ എന്‍ എ നെല്ലിക്കുന്നിന്റെ തിരഞ്ഞടുപ്പ് പ്രചാരണ യോഗത്തിലും അദ്ദേഹം സംബന്ധിക്കും.
12.45 ന് ബന്തടുക്കയില്‍ കെ സുധാകരന്റെ തിരഞ്ഞടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുന്ന അദ്ദേഹം, ഉച്ചഭക്ഷണത്തിന് ശേഷം മൂന്നു മണിക്ക് കാലിച്ചാനടുക്കത്തും നാലുമണിക്ക് വെള്ളിക്കോത്തും ധന്യ സുരേഷിന്റെ തിരഞ്ഞടുപ്പ് പ്രചാരണ പരിപാടിയില്‍ സംബന്ധിക്കും. തുടര്‍ന്ന് അഞ്ചുമണിക്ക് പടന്നയില്‍ കെ പി കുഞ്ഞിക്കണ്ണന്റെ തിരഞ്ഞടുപ്പ് പ്രചാരണ പരിപാടിയില്‍ സംബന്ധിക്കും.
Keywords : Oommen Chandy, Election 2016, Visit, Kasaragod, UDF.
Keywords : Oommen Chandy, Election 2016, Visit, Kasaragod, UDF.