Meeting | സിഎം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണം: പിവി അൻവർ എംഎൽഎയെ കണ്ട് മകൻ അടക്കമുള്ളവർ; കേസിന്റെ രേഖകൾ കൈമാറി
● എസ്കെഎസ്എസ്എഫ് നേതാക്കളും ആക്ഷൻ കമ്മിറ്റി ഭാരവാഹികളും ഒപ്പം
● കേസിൽ സഹായ സഹകരണം അഭ്യർഥിച്ചു
● എല്ലാവിധ സഹായ സഹകരണങ്ങൾ ഉറപ്പ് നൽകി
കാസർകോട്: (KasargodVartha) ചെമ്പരിക്ക, മംഗ്ളുറു ഖാസിയും സമസ്ത ഉപാധ്യക്ഷനുമായിരുന്ന സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിൽ സഹായ സഹകരണം അഭ്യർഥിച്ച് പി വി അൻവർ എംഎൽഎയുമായി എസ്കെഎസ്എസ്എഫ് ജില്ലാ കമ്മിറ്റി ഭാരവാഹികൾ, ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ, സി എം അബ്ദുല്ല മൗലവിയുടെ മകൻ ശാഫി ചെമ്പരിക്ക എന്നിവർ കൂടിക്കാഴ്ച നടത്തി.
എല്ലാവിധ സഹായ സഹകരണങ്ങൾ അദ്ദേഹം ഉറപ്പ് നൽകിയതായി നേതാക്കൾ പറഞ്ഞു. കൂടിക്കാഴ്ചയിൽ കേസുമായി ബന്ധപ്പെട്ട രേഖകൾ കൈമാറി. കേസിൽ രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടാകുന്നുവെന്ന് വ്യാപകമായ സംശയം ഉയർന്നിട്ടുണ്ടെന്നും സംഭവത്തിൽ ഒരു രാഷ്ട്രീയ പാർട്ടിയും ശക്തമായി ഇടപെട്ടിട്ടില്ലാത്തതിനാൽ, രാഷ്ട്രീയ സ്വാധീനത്തിന്റെ അഭാവം ചോദ്യംചെയ്യപ്പെടുന്നുവെന്നും ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
ശാഫി ചെമ്പരിക്കയെ കൂടാതെ, എസ്കെഎസ്എസ്എഫ് കാസർകോട് ജില്ലാ ജനറൽ സെക്രട്ടറി ഇർഷാദ് ഹുദവി ബെദിര, സമസ്ത മദ്രസ മാനേജ്‌മെന്റ് ജില്ല സെക്രട്ടറി ഉമർ രാജാവ്, പി എച്ച് അസ്ഹരി ആദൂർ, ശമീം ഹുദവി , ആക്ഷൻ കമ്മിറ്റി കൺവീനർ അബ്ദുല്ല കുഞ്ഞി എതിർത്തോട്, അബ്ദു സലാം സി എം ചെമ്പരിക്ക എന്നിവരും സംബന്ധിച്ചു.
#CMAbdullahMoulavi #JusticeForCMAbdullah #KeralaPolitics #Investigation