സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹമരണം; അനിശ്ചിതകാല സമരം 100-ാം ദിവസത്തിലേക്ക്, നൂറ് സയ്യിദുമാര്‍ സംബന്ധിക്കും
Jan 16, 2019, 23:01 IST
കാസര്‍കോട്: (www.kasargodvartha.com 16.01.2019) സി എം അബ്ദുല്ല മൗലവിയുടെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഖാസിയുടെ കുടുംബവും ആക്ഷന്‍ കമ്മിറ്റിയും നടത്തുന്ന അനിശ്ചിതകാല സമരം 100-ാം ദിവസത്തിലേക്ക്. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് ഒപ്പു മരച്ചുവട്ടില്‍ നടക്കുന്ന സമരത്തിന്റെ നൂറാം ദിനമായ വ്യാഴാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് എസ് കെ എസ് എസ് എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമരപന്തലിലേക്ക് നൂറ് സയ്യിദുമാരെയും ഉലമ ഉമറാക്കളേയും അണിനിരത്തി കൊണ്ട് സമരമുഖം ശക്തമാക്കും.
സമരത്തിന് ശക്തി പകരുന്നതിന് മുഴുവന്‍ ജനങ്ങളും കൃത്യ സമയത്ത് സമരപ്പന്തലില്‍ എത്തിച്ചേരണമെന്ന് ജില്ലാ പ്രസിഡന്റ് താജുദ്ധീന്‍ ദാരിമി പടന്ന, ജനറല്‍ സെക്രട്ടറി മുഹമ്മദ് ഫൈസി കജ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. അതേസമയം ഖാസിയുടെ മരണം നടന്നിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടു വരാന്‍പറ്റാത്ത സി ബി ഐയുടെ അനാസ്ഥയില്‍ പ്രതിഷേധിച്ചും മരണത്തിലെ ദുരൂഹത എത്രയും പെട്ടെന്ന് പുറത്തു കൊണ്ടുവരണമെന്നുമാവശ്യപ്പെട്ട് സമസ്തയുടെ നേതൃത്വത്തില്‍ സമരം വ്യാപിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഫെബ്രുവരി ആദ്യവാരത്തില്‍ കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ പ്രക്ഷോപസമരവും നടത്തും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, C.M Abdulla Maulavi, News, Qazi death, C.M Abdulla Moulavi's death; Strike on 100th Day