സി എം ഉസ്താദ് അനിശ്ചിതകാല സത്യഗ്രഹ സമരം പ്രതിഷേധക്കടലാകുന്നു; ഐക്യദാര്‍ഡ്യവുമായി നിരവധി സംഘടനകള്‍ രംഗത്ത്, സമരം 31 ദിവസം പിന്നിട്ടു
Nov 9, 2018, 22:00 IST
കാസര്‍കോട്: (www.kasargodvartha.com 09.11.2018) പ്രമുഖ മതപണ്ഡിതനും ചെമ്പിരിക്ക- മംഗളൂരു ഖാസിയുമായിരുന്ന സി എം അബ്ദുല്ല മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട സി ബി ഐ യുടെ നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ച് ഖാസി കുടുംബവും ആക്ഷന്‍ കമ്മിറ്റിയും നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരം പ്രതിഷേധക്കടലാകുന്നു. നിരവധി സംഘടനകളാണ് ഐക്യദാര്‍ഢ്യവുമായി ദിവസവും സമരം നടത്തുന്ന ഒപ്പുമരച്ചുവട്ടിലെത്തുന്നത്.
31-ാം ദിവസത്തെ സമരത്തിന് ഐക്യദാര്‍ഡ്യവുമായി ഐലന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് തുരുത്തി പ്രവര്‍ത്തകരെത്തി. സി എം ഉസ്താദിന്റെ മരണം ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും ഉസ്താദിന്റെ ഘാതകരെ ഉടന്‍ തന്നെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്നും ഐലന്റ് സ്‌പോര്‍ട്‌സ് ക്ലബ് ആവശ്യപ്പെട്ടു. തുരുത്തി ജമാഅത്ത് ജനറല്‍ സെക്രട്ടറി അബ്ദുര്‍ റഹ് മാന്‍ എ എന്‍ ഉദ്ഘാടനം ചെയ്തു. ലിയാഉദ്ദീന്‍ ഹുദവി തുരുത്തി, സിദ്ദീഖ് നദ്വി ചേരൂര്‍, അബൂബക്കര്‍ ഉദുമ, മുന്‍ ക്ലബ്ബ് പ്രസിഡണ്ട് യൂസഫ് കപ്പല്‍, ജമാഅത്ത് സെക്രട്ടറി സൈനുദ്ദീന്‍ ബി എസ്, ശംസുദ്ദീന്‍ ബി എസ്, ഇരിട്ടി മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.
ഐലന്റ് ക്ലബ്ബ് ഉപദേശക സമിതി അംഗങ്ങളായ ഉബൈസ് ടി എ, ഉനൈസ് അഹമ്മദ്, ഹനീഫ് തുരുത്തി, ഹാഷിം ടി എസ്, അബൂബക്കര്‍ മെഡിക്കല്‍, ഹബീബ് ടി കെ, സിദ്ദീഖ് ടി ബി, ഷബീര്‍ ഐലന്റ്, അബൂബക്കര്‍ എ എച്ച്, അമീര്‍, ഹാരിസ് കെ കെ പി, ജി സി സി മെമ്പര്‍മാരായ ശിഹാബ് പോപ്പി, റിയാസ് കെ കെ പി, ഹാരിസ് പുഴ, ക്ലബ്ബ് ജനറല്‍ സെക്രട്ടറി ജസീല്‍ ടി എം വൈസ് പ്രസിഡന്റ് ജലാലുദ്ദീന്‍ ടി എം, കമാല്‍ ടി എം, ട്രഷറര്‍ ശിഹാബ് ടി എ ഹസന്‍ കെ കെ പി തുടങ്ങിയവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: CM Abdulla Moulavi strike passes 31 days, Kasaragod, News, C.M Abdulla Maulavi, Qazi death, Protest, Strike.