ക്ലബ് കല്ലെറിഞ്ഞും അടിച്ചും തകര്‍ത്തു; 12 പേര്‍ക്കെതിരെ കേസ്, ഒരാള്‍ പിടിയില്‍
Aug 14, 2017, 13:06 IST
കാസര്‍കോട്:(www.kasargodvartha.com 14.08.2017) മീപ്പുഗിരിയില്‍ ക്ലബ് കല്ലെറിഞ്ഞും അടിച്ചും തകര്‍ത്തു. സംഭവത്തില്‍ 12 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഇതില്‍ ഒരാളെ പോലീസ് പിടികൂടി. മീപ്പുഗുരിയിലെ നവദുര്‍ഗ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബാണ് തകര്‍ത്തത്. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. ക്ലബ് സെക്രട്ടറി ഗണേഷിന്റെ പരാതിയില്‍ ശരത്ത്, മിഥുന്‍, സന്തോഷ് തുടങ്ങി 12 പേര്‍ക്കെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്.
ക്ലബിന്റെ ടി.വി, സ്റ്റാന്‍ഡ്, സെറ്റ് ടോപ് ബോക്‌സ്, കസേരകള്‍, കുട്ടികള്‍ക്ക് ഓണത്തിന് നല്‍കാനുള്ള കിറ്റ് എന്നിവ നശിപ്പിച്ചു. ക്ലബിനോടുള്ള വിരോധം വെച്ചാണ് ക്ലബിനെതിരെ അക്രമം നടത്തിയതെന്നാണ് പരാതി.
ക്ലബിന്റെ ടി.വി, സ്റ്റാന്‍ഡ്, സെറ്റ് ടോപ് ബോക്‌സ്, കസേരകള്‍, കുട്ടികള്‍ക്ക് ഓണത്തിന് നല്‍കാനുള്ള കിറ്റ് എന്നിവ നശിപ്പിച്ചു. ക്ലബിനോടുള്ള വിരോധം വെച്ചാണ് ക്ലബിനെതിരെ അക്രമം നടത്തിയതെന്നാണ് പരാതി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News,Kasaragod, Kerala, Club, Police, Case, Crushed, Club attacked; case against 12
Keywords: News,Kasaragod, Kerala, Club, Police, Case, Crushed, Club attacked; case against 12