യാത്രക്കാരെ സഹായിച്ച് ക്ലബ് പ്രവര്‍ത്തകര്‍
Apr 16, 2018, 13:44 IST
കാസര്‍കോട്:(www.kasargodvartha.com 16/04/2018) ബസുകള്‍ നിരത്തിലിറങ്ങാത്തതിനെ തുടര്‍ന്ന് പൊറുതി മുട്ടിയ യാത്രക്കാരെ സഹായിച്ച് യഫാ തായലങ്ങാടി പ്രവര്‍ത്തകര്‍. തിങ്കളാഴ്ച്ച കത് വ സംഭവത്തില്‍ ചിലരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ബസുകളുകളും മറ്റു വാഹനങ്ങളും നിരത്തിലിറങ്ങാത്തതിനാലാണ് കാസര്‍കോട് റെയില്‍വേസ്‌റ്റേഷനിലേക്ക് പോകുന്ന യാത്രക്കാര്‍ വാഹനം കിട്ടാതെ വലഞ്ഞത്.
ദൂരെയാത്രയ്ക്കും മറ്റും പോകുന്ന യാത്രക്കാര്‍ ലഗേജുകളമായി വഴിയരികില്‍ നില്‍ക്കുന്നത് കണ്ട ക്ലബ് പ്രവര്‍ത്തകര്‍ സഹായവുമായി മുന്നോട്ട് വരികയായിരുന്നു. എന്നാല്‍ യാത്രക്കാരെ വഴി തടയുന്നതായി സന്ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയപ്പോള്‍ യുവാക്കളുടെ മാതൃകാപരമായ നടപടിയാണ് കണ്ടത്. പിന്നീട് പോലീസും യുവാക്കളോടൊപ്പം ചേര്‍ന്ന് യാത്രക്കാരെ പോലീസ് വാഹനങ്ങളില്‍ റെയില്‍വേ സ്‌റ്റേഷനിലേക്ക് എത്തിച്ചു.കാസര്‍കോട് സി ഐ അബ്ദുള്‍ റഹീം, എസ് ഐ അജിത്ത് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് സഹായിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, Kerala, Bus, Railway station, Police, Vehicles, Club activists assist passengers