ശസ്ത്രക്രിയ കഴിഞ്ഞ യുവതിയുടെ വയറ്റില്‍ തുണിക്കഷണങ്ങള്‍
Apr 2, 2012, 16:08 IST

ബേക്കല്‍: ഒരു വര്‍ഷം മുമ്പ് കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയില്‍ കുടലിറക്ക ശസ്ത്രക്രിയക്ക് വിധേയയായ യുവതിയുടെ വയറില്‍ നിന്ന് തുണിക്കഷണങ്ങള്‍ കണ്ടെടുത്തു. ശസ്ത്രക്രിയയെ തുടര്‍ന്ന് വയറില്‍ പഴുപ്പ് ബാധിച്ചതിനെ തുടര്‍ന്ന് സ്വകാര്യാശുപത്രിയില്‍ നടത്തിയ വിദഗ്ധ പരിശോധനയിലാണ് തുണിക്കഷണവും പഞ്ഞിയും ഉള്‍പ്പെടെയുള്ള അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
ബേക്കല്‍ മൌവ്വലിലെ ഖാസിമിന്റെ മകള്‍ മുന്‍സീന(17)യുടെ വയറ്റിലാണ് ശസ്ത്രക്രിയയെ തുടര്‍ന്നുള്ള അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ കഴിഞ്ഞ ദിവസം കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ വീണ്ടും ശസ്ത്രക്രിയ നടത്തിയിട്ടുണ്ട്.
2011 ഫെബ്രുവരി 1 നാണ് ജില്ലാ ആശുപത്രിയിലെ ഒരു ഡോക്ടറുടെ മേല്‍ നോട്ടത്തില്‍ മുന്‍സീനയെ കുടലിറക്കത്തിന് ശസ്ത്രക്രിയ ചെയ്തത്. ശസ്ത്രക്രിയ നടന്ന് ഒരു വര്‍ഷം പിന്നിട്ടതോടെ പെണ്‍കുട്ടിയുടെ ശരീര ഭാഗത്ത് നിന്ന് രക്തവും നീരും ഒലിച്ച് തുടങ്ങി.ഇതിനെ തുടര്‍ന്ന് വിദ്ഗധ പരിശോധന നടത്തിയപ്പോള്‍ ശസ്ത്രക്രിയക്ക് ശേഷം മുറിവ് തുന്നിക്കെട്ടിയത് തുണിക്കഷണങ്ങളും പഞ്ഞിയും ഉള്‍പ്പെടെയാണെന്ന് വ്യക്തമായി. പെണ്‍കുട്ടിക്ക് ഇനിയും ഓപ്പറേഷന്‍ വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. ശസ്ത്രക്രിയയെ തുടര്‍ന്നുണ്ടായ ഗുരുതരാവസ്ഥ ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാരെ അറിയിച്ചിരുന്നെങ്കിലും അവരാരും പെണ്‍കുട്ടിയെ തിരിഞ്ഞ് നോക്കിയില്ല.നേരത്തെ ശസ്ത്രക്രിയ നടത്തിയ ജില്ലാ ആശുപ ത്രിയിലെ ഡോക്ടര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍.
Keywords: Cloth found patient's stomach, Surgery, Bekala, Kanhangad, Kasaragod