city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആശു­പത്രി സൂ­പ്ര­ണ്ടി­ന്റെ വ്യാ­ജ ഒ­പ്പി­ട്ട് ഒമ്പ­ത് ല­ക്ഷം ത­ട്ടി­യ ക്ലര്‍­ക്ക് റി­മാന്‍­ഡില്‍

ആശു­പത്രി സൂ­പ്ര­ണ്ടി­ന്റെ വ്യാ­ജ ഒ­പ്പി­ട്ട് ഒമ്പ­ത് ല­ക്ഷം ത­ട്ടി­യ ക്ലര്‍­ക്ക് റി­മാന്‍­ഡില്‍
കാസര്‍­കോ­ട്: കാസര്‍­കോട് ജ­ന­റല്‍ ആ­ശു­പ­ത്രി­ സൂ­പ്ര­ണ്ടി­ന്റെ വ്യാ­ജ ഒ­പ്പിട്ട് 9,04,875 രൂ­പ ത­ട്ടി­യെ­ടു­ത്ത കേ­സില്‍ അ­റ­സ്­റ്റിലായ എല്‍­ഡി ക്ലാര്‍­ക്കി­നെ കാസര്‍­കോ­ട് സി­ജെ­എം കോട­തി ര­ണ്ടാ­ഴ്­ച­ത്തേ­ക്ക് റി­മാന്‍ഡ് ചെ­യ്­തു.

ആ­ലപ്പു­ഴ ചേര്‍­ത്ത­ല ക­ണ്ണി­ച്ചു­കുള­ങ്ങ­ര കൊല്ലം മാട­ത്ത് വീ­ട്ടില്‍ കെ. എ­ബി(36)യെ­യാ­ണ് റി­മാന്‍­ഡ് ചെ­യ്­തത്. ശ­നി­യാഴ്­ച രാത്രി മ­ദ്യ­പി­ച്ച് ബൈ­ക്കോ­ടി­ച്ച­തി­ന് പി­ടി­യിലാ­യ എ­ബി­യെ സ്റ്റേ­ഷ­നില്‍ കൊ­ണ്ടു­വ­ന്ന­പ്പോ­ഴാ­ണ് ഇ­യാള്‍ ഒമ്പ­ത് ല­ക്ഷ­ത്തി­ന്റെ ത­ട്ടി­പ്പ് ന­ടത്തി­യ കേ­സില്‍ അ­ന്വേ­ഷി­ക്കു­ന്ന പ്ര­തി­യാ­ണെ­ന്ന് മ­ന­സി­ലാ­യത്. ഇ­തി­നു പുറ­മേ മ­ദ്യ­പി­ച്ച് ജ­ന­റല്‍ ആ­സു­പ­ത്രി­യില്‍ ഡോ­ക്ടര്‍­മാ­രെ ക­ത്തി­കാ­ട്ടി കൊല്ലു­മെന്ന് ഭീ­ഷ­ണി­പ്പെ­ടു­ത്തി­ന് മ­റ്റൊ­രു കേസും എ­ബി­ക്കെ­തി­രെ നി­ല­വി­ലു­ണ്ട്.

ഈ സം­ഭ­വ­ത്തില്‍ സ­സ്‌­പെന്‍­ഷ­നി­ലാ­യി­രു­ന്ന­പ്പോ­ഴാ­ണ് വ്യാ­ജ ഒ­പ്പി­ട്ട് പ­ണം തട്ടി­യ കാര്യം പു­റ­ത്താ­യ­ത്. 13 ചെ­ക്കു­ക­ളില്‍ സു­പ്ര­ണ്ട് ഡോ. നാ­രാ­യ­ണ നാ­യി­ക്കി­ന്റെ വ്യാ­ജ ഒ­പ്പി­ട്ട് ദേശീ­യ ആ­രോ­ഗ്യ ഇന്‍­ഷു­റന്‍­സ് പ­ദ്ധ­തിയാ­യ രാ­ഷ്ട്രീ­യ സ്വാ­സ്­ഥ്യ ഭീ­മ­യോ­ജ­ന(ആര്‍.എ­സ്.ബി.വൈ) ഫ­ണ്ടില്‍­നി­ന്നും കോര്‍­പ­റേ­ഷന്‍ ബാ­ങ്ക് അ­ക്കൗ­ണ്ടില്‍ നി­ന്നാണ് പ­ണം ത­ട്ടി­യത്. 2011 ആ­ഗ­സ്റ്റ് നാ­ലു­മു­ത­ലാ­ണ് ബാ­ങ്കില്‍ നി­ന്ന് പ­ണം എ­ടു­ത്തത്. ക­ഴി­ഞ്ഞ ദിവ­സം തി­രു­വ­ന്ത­പു­ര­ത്തു നി­ന്നും ഉ­ദ്യോ­ഗ­സ്ഥ­രെ­ത്തി ഓ­ഡി­റ്റിം­ഗ് ന­ട­ത്തി­യ­പ്പോ­ഴാ­ണ് ത­ട്ടി­പ്പ് പു­റ­ത്തു­വ­ന്നത്. അ­റ­സ്റ്റിലാ­യ എ­ബി­യെ ഞാ­യ­റാഴ്ച വൈ­കി­ട്ട് ആ­ശു­പ­ത്രി­യി­ലെ­ത്തി­ച്ച് തെ­ളി­വെ­ടു­പ്പ് ന­ട­ത്തി­യി­രുന്നു.

Related News:
ആശുപത്രിയിലെ പണം തട്ടിപ്പ്: എല്‍.ഡി. ക്ലര്‍ക്ക് അറസ്റ്റില്‍

9 ല­ക്ഷം തട്ടി­യ ക്ലര്‍­ക്ക് മ­ദ്യ­പി­ച്ച് ബൈ­ക്കോ­ടി­ക്കു­ന്ന­തി­നിടെ അ­റ­സ്­റ്റില്‍

Keywords : Kasaragod, General-hospital, Court, Remand, Clark, Alapuzha, Ebi, Police Case, Doctors, Suspension, Narayana Nayik, Arrest, Hospital, Kerala, Malayalam News. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia