city-gold-ad-for-blogger

ജെ സി ഐ കാസര്‍കോടിന്റെ ആഭിമുഖ്യത്തില്‍ നടന്ന സൗജന്യ മുച്ചിറി മുഖ വൈകല്യ ക്യാമ്പ് ശ്രദ്ധേയമായി

കാസര്‍കോട്: ജെ സി ഐ കാസര്‍കോടിന്റെ നേതൃത്വത്തില്‍ സൗജന്യ മുച്ചിറി-മുഖ വൈകല്യ ശസ്ത്രക്രിയ ക്യാമ്പ് നടത്തി. മംഗലാപുരം ഹൈ ലാന്‍ഡ് ആശുപത്രി, സിമ്ര, കെ.കെ.എം.എ. എന്നിവയുടെ സഹകരണത്തോടെയായിരുന്നു ക്യാമ്പ്. കാസര്‍കോട് ജില്ലയുടെയും കര്‍ണാടകയിലേയും വിവിധ സ്ഥലങ്ങളില്‍ നിന്നായി പത്തോളം പേര്‍ ക്യാമ്പ് പ്രയോജനപ്പെടുത്തി. ഒന്നര മാസം മുതല്‍ 45 വയസ്സ് വരെ പ്രായമുള്ളവര്‍ വരെ സൗജന്യ ശസ്ത്ര ക്രിയയ്ക്ക്  വേണ്ടി രജിസ്റ്റര്‍ ചെയ്തു. മാര്‍ച്ച് മാസം മുതല്‍ മെയ് മാസം വരെ വിവിഥ  ദിവസങ്ങള്‍  ശസ്ത്രക്രിയയ്ക്ക് വേണ്ടി അനുവതിച്ചു നല്‍കി .

 ക്യാമ്പ് ഉദ്ഘാടനം എന്‍. എ. നെല്ലിക്കുന്ന് നിര്‍വഹിച്ചു . ജെ സി ഐ  കാസര്‍കോട് പ്രസിഡന്റ്‌ പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ. നവീന്‍ റാവു  , ഹൈ ലാന്‍ഡ് ആശുപത്രി മാനേജര്‍ മുഹമ്മദ് യൂനുസ്, കെ .നാഗേഷ്, എന്‍.എ. അബ്ദുല്‍ ഖാദര്‍, ഭരതന്‍ പള്ളന്ജി, എ.കെ ശ്യാം പ്രസാദ്, പി. മുഹമ്മദ് സമീര്‍, എ.എ.  ഇല്ല്യാസ് ,എന്‍.എ. ആസിഫ്, അഷ്‌റഫ് നാല്‍ത്തടുക്ക, എന്നിവര്‍ സംസാരിച്ചു. പ്രോഗ്രാം ഡയറക്ടര്‍ കെ.സി. ഇര്‍ഷാദ് സ്വാഗതവും സെക്രട്ടറി കെ.ബി. അബ്ദുള്‍ മജീദ് നന്ദിയും പറഞ്ഞു.
ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്തവരല്ലാത്തവര്‍ക്കും ചികിത്സ ആവശ്യമുണ്ടെങ്കില്‍ ജെ സി ഐ കാസര്‍കോടുമായി ബന്ധപ്പെടാവുന്നതാണ്. ഫോണ്‍: 9895229289,9447010445,9048326321.


ജെ സി ഐ കാസര്‍കോടിന്റെ ആഭിമുഖ്യത്തില്‍ നടന്ന സൗജന്യ മുച്ചിറി മുഖ വൈകല്യ ക്യാമ്പ് ശ്രദ്ധേയമായി

ജെ സി ഐ കാസര്‍കോടിന്റെ ആഭിമുഖ്യത്തില്‍ നടന്ന സൗജന്യ മുച്ചിറി മുഖ വൈകല്യ ക്യാമ്പ് ശ്രദ്ധേയമായി

ജെ സി ഐ കാസര്‍കോടിന്റെ ആഭിമുഖ്യത്തില്‍ നടന്ന സൗജന്യ മുച്ചിറി മുഖ വൈകല്യ ക്യാമ്പ് ശ്രദ്ധേയമായി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Malayalam News, Cleft Lip Surgery camp, Free surgery, Hospital, Kasaragod, N.A.Nellikunnu, inauguration, camp, JCI, 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia