Railway Track | മൊഗ്രാൽപുത്തൂരിൽ ട്രാക്കിന് സമീപത്ത് റെയിൽവേയുടെ 'ശുദ്ധികലശം'

● ട്രാക്കിന് സമീപം വളരെ വിശാലമായുള്ള ശുചീകരണ പ്രവൃത്തികളാണ് നടന്നുവരുന്നത്.
● ഷൊർണൂർ-മംഗ്ളുറു, പാതയിൽ മൂന്നും, നാലും റെയിൽപാളങ്ങളുടെ ജോലി ഉടൻ ആരംഭിക്കുമെന്ന് നേരത്തെ കേന്ദ്ര റെയിൽവേ മന്ത്രി പറഞ്ഞിരുന്നതാണ്.
● മൂന്നാം റെയിൽപാതയുടെ ഒരുക്കങ്ങളാണെന്നാണ് പ്രദേശവാസികൾ കരുതിയത്.
മൊഗ്രാൽ പുത്തൂർ: (KasargodVartha) കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി മൊഗ്രാൽ പുത്തൂരിൽ റെയിൽവേ ട്രാക്കിന് സമീപം മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ചുള്ള ശുചീകരണ പ്രവൃത്തികൾ സമീപ പ്രദേശത്തെ താമസക്കാരെ പരിഭ്രാന്തരാക്കി.
മൂന്നാം റെയിൽപാതയുടെ ഒരുക്കങ്ങളാണെന്നാണ് പ്രദേശവാസികൾ കരുതിയത്. എന്നാൽ റെയിൽവേ ട്രാക്കിന്റെ സുരക്ഷയ്ക്ക് കാടുകളും, മരങ്ങളും വെട്ടി മണ്ണിട്ട് നിരപ്പാക്കി ട്രാക്കിൽ നിന്ന് മണ്ണൊലിപ്പ് ഉണ്ടാകാതിരിക്കാനുള്ള പ്രവൃത്തിയാണെന്ന് തൊഴിലാളികൾ പറഞ്ഞതോടെയാണ് പ്രദേശവാസികൾക്ക് ആശ്വാസമായത്.
ഷൊർണൂർ-മംഗ്ളുറു, പാതയിൽ മൂന്നും, നാലും റെയിൽപാളങ്ങളുടെ ജോലി ഉടൻ ആരംഭിക്കുമെന്ന് നേരത്തെ കേന്ദ്ര റെയിൽവേ മന്ത്രി പറഞ്ഞിരുന്നതാണ്. ജോലികൾ ഇതിന്റെ ഭാഗമായാണെന്നാണ് പ്രദേശവാസികൾ കരുതിയത്.
ട്രാക്കിന് സമീപം വളരെ വിശാലമായുള്ള ശുചീകരണ പ്രവൃത്തികളാണ് നടന്നുവരുന്നത്. കണ്ടാൽ തന്നെ മൂന്നാം പാതയ്ക്ക്ക്കുള്ള ഒരുക്കമാണെന്ന് തോന്നി പോകുന്ന വിധത്തിലാണ് മണ്ണ് നിരപ്പാക്കിയും, ശുചീകരണവും നടക്കുന്നത്. ഇതാണ് നാട്ടുകാർക്കിടയിൽ ആശങ്ക ഉണ്ടാക്കിയത്.
#Mogralputhur, #RailwayTrack, #Cleanliness, #Residents, #Safety, #Shuchikalam