city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ക്ലീന്‍ പഞ്ചായത്താകാനൊരുങ്ങി കിനാനൂര്‍ - കരിന്തളം

കരിന്തളം:(www.kasargodvartha.com 13/05/2019) ക്ലീന്‍ പഞ്ചായത്താകാന്‍ ഒരുങ്ങുകയാണ് കിനാനൂര്‍ - കരിന്തളം പഞ്ചായത്ത്. മഴക്കാലപൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി നിരവധി പ്രവര്‍ത്തനങ്ങളാണ് പഞ്ചായത്ത് തലത്തില്‍ നടപ്പിലാക്കുന്നത്. ചുട്ടുപൊള്ളുന്ന വേനലിനെ അവഗണിച്ചും നാടിനെ പകര്‍ച്ച വ്യാധികളില്‍ നിന്നും മുക്തമാക്കാന്‍ കാലവര്‍ഷം എത്തുന്നതിന് മുമ്പ് തന്നെ വാര്‍ഡ് തലത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കഴിഞ്ഞു. കൂടാതെ വാര്‍ഡ് തല കര്‍മ്മസമിതി വിളിച്ചുചേര്‍ക്കുകയും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതു സംബന്ധിച്ച് പദ്ധതി രൂപീകരിച്ചു.

ക്ലീന്‍ പഞ്ചായത്താകാനൊരുങ്ങി കിനാനൂര്‍ - കരിന്തളം

പദ്ധതി പ്രകാരം കിനാനൂര്‍ - കരിന്തളം പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും ശുചീകരിച്ചു. ഇതിനു പുറമെ പഞ്ചായത്ത് പരിധിയില്‍പ്പെടുന്ന മുഴുവന്‍ സ്‌കൂളുകളിലെയും പ്രഥമാധ്യാപകര്‍, യുവജന സംഘടനകള്‍, ക്ലബുകള്‍ എന്നിവര്‍ക്കും മഴക്കാല പൂര്‍വ്വ ശുചീകരണവുമായി ബന്ധപ്പെട്ട് പ്രത്യേക യോഗം നടത്തി. ഇവര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയതായും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ വിധുബാല പറഞ്ഞു.

കൂടാതെ കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തില്‍ യോഗം ചേരുകയും ഇതുപ്രകാരം ഓരോ കുടുംബശ്രീ യൂണിറ്റുകളില്‍ നിന്നും അഞ്ച് അംഗങ്ങളെ വീതം തെരഞ്ഞടുക്കുകയും ഒരു മോണിറ്ററിംങ് കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. ഇവര്‍ക്ക് പഞ്ചായത്ത് തലത്തില്‍ ഓരോ വാര്‍ഡിലും ചെയ്യേണ്ട പ്രവര്‍ത്തനങ്ങളെക്കുറിച്ച് നിര്‍ദേശങ്ങള്‍ നല്‍കുകയും മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിന് മൂന്നുഘട്ടങ്ങളായി തിരിക്കുകയും ചെയ്തു.

ഇതിന്റെ അടിസ്ഥാനത്തില്‍ ആദ്യഘട്ടമെന്ന നിലയില്‍ വീടുകള്‍ കയറിയിറങ്ങി ശുചീകരണവും പകര്‍ച്ചവ്യാധികള്‍ തടയുന്നതുമായി ബന്ധപ്പെട്ട് നോട്ടീസും ബോധവത്കരണവും നല്‍കി. തുടര്‍ന്ന് രണ്ടാംഘട്ടമായി ഓരോ വാര്‍ഡിലെ വീടും പരിസരവും ഈ അഞ്ചംഗ കമ്മിറ്റി വീണ്ടും സന്ദര്‍ശിക്കുകയും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. അവസാനഘട്ടമെന്ന നിലയില്‍ ഈ നിര്‍ദേശങ്ങള്‍ എല്ലാം പിന്തുടര്‍ന്ന ഏറ്റവും വൃത്തിയുള്ള മൂന്ന് വീടുകളെ അതത് വാര്‍ഡ് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ തെരഞ്ഞെടുക്കുകയും ഇതില്‍ ഏറ്റവും വ്യത്തിയുള്ള വീടിന് കുടുംബശ്രീ വാര്‍ഷികാഘോഷത്തില്‍ അവാര്‍ഡ് നല്‍കുകയും ചെയ്യും.

എല്ലാം മാസവും ഒരു തവണ ഹരിത കര്‍മ്മസേനയുടെ നേതൃത്വത്തില്‍ ശുചീകരണം നടത്തുന്നുണ്ട്. പഞ്ചായത്തിലെ മുഴുവന്‍ പാതയോരങ്ങളും മഴക്കാല പൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി ശുചീകരിച്ചു. ഇതുവഴി ശേഖരിച്ച ജൈവ മാലിന്യങ്ങളും അജൈവ മാലിന്യങ്ങളും വേര്‍തിരിക്കുകയും, ജൈവ മാലിന്യങ്ങള്‍ സംസ്‌കരിക്കുകയും മറ്റുള്ളവ പഞ്ചായത്തില്‍ പുതിയതായി പ്രവര്‍ത്തനമാരംഭിക്കാന്‍ പോകുന്ന പ്ലാസ്റ്റിക് ഷ്രഡിങ് യൂണിറ്റിലേക്കും മാറ്റുകയും ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Karinthalam, Kasaragod, Kerala, Cleaning, Panchayath,Cleaning projects implemented in Kinanur - Karinthalam Panchayath 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia