പനി: തൃക്കരിപ്പൂരില്‍ ശൂചീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി
Jun 25, 2012, 08:16 IST
തൃക്കരിപ്പൂര്‍: ജില്ലയില്‍ പനി പടരുന്ന സാഹചര്യത്തില്‍ തൃക്കരിപ്പൂരില്‍ ശൂചീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. ആരോഗ്യവകുപ്പ് പ്രവര്‍ത്തകര്‍ വാര്‍ഡ് ശുചിത്വകമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓടകളിലും മറ്റും കെട്ടികിടക്കുന്ന ചപ്പുചവറുകള്‍ നീക്കി.
ഗുണനിലവാരം കുറഞ്ഞ പ്ലാസ്റ്റിക് കവറുകള്‍ കടകളില്‍ നിന്ന് പിടിച്ചെടുത്ത് പൂര്‍ണ്ണമായി പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കിവരുന്നു. കച്ചവടസ്ഥാപനങ്ങളില്‍ ചപ്പ് ചവറുകള്‍ ഇടുന്നതിനായി വെയ്സ്റ്റ് ബിന്‍ സ്ഥാപിക്കുന്നതിനും ഹോട്ടലുകളില്‍ ചൂടുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ വിളമ്പുന്നതിനും നടപടി എടുത്തിട്ടുണ്ട്. കിണറുകളില്‍ ബ്ലീച്ചിംഗ് കലക്കി ശുചീകരിച്ചു. നെല്‍പാടങ്ങളില്‍ എലി നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് കൃഷി വകുപ്പ് അധികൃതരുടെ നേതൃത്വത്തില്‍ കുടുംബശ്രി അയല്‍കൂട്ടം പ്രവര്‍ത്തകരെ സജ്ജമാക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.
Keywords: Fever, Trikaripur, Kasaragod