കാട് മൂടിയ റോഡിന്റെ ഇരുവശവും നാട്ടുകാര്‍ വെട്ടിതെളിച്ചു
Nov 5, 2014, 19:05 IST
വിദ്യാനഗര്‍: (www.kasargodvartha.com 05.11.2014) കാടുമൂടിയ റോഡിന്റെ ഇരുവശവും നാട്ടുകാര്‍ വെട്ടിതെളിച്ചു. വോയ്‌സ് ടു പടുവടുക്കം ക്ലബ്ബിന്റെ നേതൃത്വത്തിലാണ് പടുവടുക്കം മുതല്‍ ടി.ടി.സി. റോഡ് വരെ ഒരു കിലോമീറ്റര്‍ ദൂരം ജെ.സി.ബി. ഉപയോഗിച്ച് നാട്ടുകാര്‍ കാട് വെട്ടിതെളിച്ചത്. റോഡിന് ഇരുവശവും കാട് മൂടിയതുമൂലം എതിരെ നിന്നും വരുന്ന വാഹനങ്ങള്‍ പെട്ടന്ന് കാണാന്‍ കഴിയുന്നില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു.
പലതവണ അധികൃതരോട് ഇക്കാര്യം പറഞ്ഞെങ്കിലും കാട് വെട്ടിതെളിക്കാത്തതിനാലാണ് നാട്ടുകാര്‍ തന്നെ ഇതിനുവേണ്ടി മുന്നിട്ടിറങ്ങിയത്. കാട് മൂടിയതുമൂലം വഴിയാത്രക്കാര്‍ക്കും മറ്റും റോഡിലൂടെതന്നെയായിരുന്നു സഞ്ചരിക്കേണ്ടി വന്നിരുന്നത്. സ്‌കൂള്‍ കുട്ടികളടക്കമുള്ളവര്‍ ഇതുമൂലം കഷ്ടത അനുഭവിക്കുകയായിരുന്നു. നാട്ടുകാര്‍ കാട് വെട്ടിതെളിച്ചതോടെ ഇപ്പോള്‍ റോഡിന്റെ ഇരുവശവും പ്രകാശം പരന്നിരിക്കുകയാണ്.

Keywords : Paduvadukkam, Road, Voice two Paduvadukkam, JCB, Grass, Cleaning, Cleaning program by natives.
Advertisement:
Advertisement: