ബദിയടുക്ക പഞ്ചായത്തില്‍ ശുചീകരണ പ്രവര്‍ത്തനം തുടങ്ങി
Jun 16, 2015, 11:43 IST
ബദിയടുക്ക: (www.kasargodvartha.com 16/06/2015) പകര്‍ച്ച വ്യാധികള്‍ റിപോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ബദിയടുക്ക പഞ്ചായത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. കൊതുകു നശീകരണ പ്രവര്‍ത്തനങ്ങള്‍, ഉറവിട സംസ്‌ക്കരണം, കോളനികളും ടൗണുകളും വൃത്തിയാക്കല്‍ തുടങ്ങിയവയാണ് നടപ്പിലാക്കുന്നത്.
ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവൃത്തികള്‍ നടക്കുന്നത്. ബദിയടുക്ക ടൗണ്‍, പെര്‍ഡാല കോളനി തുടങ്ങിയ സ്ഥലങ്ങള്‍ ആരോഗ്യ വകുപ്പ് ഉദ്യോസ്ഥര്‍ ശുചീകരിച്ചു. ശുചീകരണം നടത്തിയ പെര്‍ഡാല കോളനി എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ സന്ദര്‍ശിച്ചു.
ഡെങ്കിപ്പനി ബാധിച്ച് മരിച്ച ബാലകൃഷ്ണന്റെ വീട്ടിലും എംഎല്‍എ സന്ദര്‍ശനം നടത്തി. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി പഞ്ചായത്ത് പ്രസിഡണ്ട് സുധ ജയറാം 17ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ആരോഗ്യ പ്രവര്‍ത്തകരുടെയും മറ്റ് സന്നദ്ധസംഘടനാ പ്രവര്‍ത്തകരുടെയും യോഗം വിളിച്ചിട്ടുണ്ട്.
ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവൃത്തികള്‍ നടക്കുന്നത്. ബദിയടുക്ക ടൗണ്‍, പെര്‍ഡാല കോളനി തുടങ്ങിയ സ്ഥലങ്ങള്‍ ആരോഗ്യ വകുപ്പ് ഉദ്യോസ്ഥര്‍ ശുചീകരിച്ചു. ശുചീകരണം നടത്തിയ പെര്‍ഡാല കോളനി എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ സന്ദര്‍ശിച്ചു.
Keywords : Badiyadukka, Panchayath, Cleaning, Waste dump, Kasaragod, Kerala, Health.