city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വിദ്യാര്‍ത്ഥികളെ കയറ്റുന്നില്ലെന്നാരോപിച്ച് ബസില്‍ കയറി ക്ലീനറെ മര്‍ദിച്ചു; മൂന്നുപേര്‍ക്കെതിരെ കേസ്

ചട്ടഞ്ചാല്‍: (www.kasargodvartha.com 23.01.2018) വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റുന്നില്ലെന്നാരോപിച്ച് ക്ലീനറെ വലിച്ചിറക്കി മര്‍ദിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. കാഞ്ഞങ്ങാട്- കാസര്‍കോട് റൂട്ടില്‍ ചട്ടഞ്ചാല്‍-ഉദുമ വഴി സര്‍വീസ് നടത്തുന്ന ദേവീപ്രസാദ് ബസിന്റെ ക്ലീനര്‍ പനയാല്‍ തോക്കാനം മൊട്ടയിലെ സന്ദീപിനാണ്(22) മര്‍ദനമേറ്റത്.

വിദ്യാര്‍ത്ഥികളെ കയറ്റുന്നില്ലെന്നാരോപിച്ച് ബസില്‍ കയറി ക്ലീനറെ മര്‍ദിച്ചു; മൂന്നുപേര്‍ക്കെതിരെ കേസ്

പരിക്കേറ്റ സന്ദീപ് ആശുപത്രിയില്‍ ചികിത്സയിലാണ്. സന്ദീപിന്റെ പരാതിയില്‍ ചട്ടഞ്ചാലിലെ മുനീറിനും കണ്ടാലറിയാവുന്ന മറ്റു രണ്ടുപേര്‍ക്കുമെതിരെയാണ് വിദ്യാനഗര്‍ പോലീസ് കേസെടുത്തത്. ജനുവരി 19ന് വൈകുന്നരേമാണ് സംഭവം. ദേവിപ്രസാദ് ബസില്‍ വിദ്യാര്‍ത്ഥികളെ കയറ്റുന്നില്ലെന്നാരോപിച്ച് മുനീറിന്റെ നേതൃത്വത്തിലുള്ള സംഘം ബസ് ക്ലീനറുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും തുടര്‍ന്ന് സന്ദീപിന് മര്‍ദനമേല്‍ക്കുകയുമായിരുന്നു.

ബസ് ജീവനക്കാരുടെ വിദ്യാര്‍ത്ഥികളോടുള്ള മോശം പെരുമാറ്റത്തെക്കുറിച്ച് നവമാധ്യമങ്ങളിലും പ്രചാരണങ്ങളുയര്‍ന്നിരുന്നു. ദേവീപ്രസാദ് ബസില്‍ വിദ്യാര്‍ത്ഥികളെ കയറുമ്പോള്‍ തന്നെ തടയുകയും അസഭ്യം പറയുകയും ചെയ്യുന്നത് പതിവാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Cattanchal, Kasaragod, Kerala, News, Bus, Assault, Case, Police, Hospital, Treatment, Complaint, Natives, Cleaner assaulted; Case against 3.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia