ബസിനു കുറുകെ കാര്‍ നിര്‍ത്തി ക്ലീനറെ വലിച്ചിട്ട് മര്‍ദിച്ചു
Mar 12, 2018, 16:34 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 12.03.2018) ഓടി കൊണ്ടിരിക്കുന്ന സ്വകാര്യ ബസിനു മുന്നില്‍ കാര്‍ നിര്‍ത്തിയിട്ട് കാര്‍ യാത്രക്കാര്‍ ബസ് ക്ലീനറെ ക്രൂരമായി മര്‍ദിച്ചു. ബങ്കളം- കാഞ്ഞങ്ങാട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന നന്ദനം ബസിലെ ക്ലീനര്‍ എണ്ണപ്പാറ തായന്നൂരിലെ കൃഷ്ണന്‍ നായരുടെ മകന്‍ അനീഷിനെ (28) യാണ് രണ്ടംഗ സംഘം ക്രൂരമായി മര്‍ദിച്ചത്.
ഞായറാഴ്ച രാവിലെ 9.30ന് കൈലാസ് ബസ് സ്റ്റോപ്പിന് സമീപം വെച്ചാണ് സംഭവം. ബസ് സ്റ്റാന്‍ഡില്‍ നിന്നും പുറപ്പെട്ട ബസിന് സൈഡ് കൊടുക്കാതെ ഗതാഗത തടസമുണ്ടാക്കിയ കാര്‍ യാത്രക്കാരോട് ശ്രദ്ധിച്ച് പോകണമെന്ന് ക്ലീനര്‍ ആവശ്യപ്പെട്ടത്രെ. ഇതില്‍ പ്രകോപിതരായ കാര്‍ യാത്രക്കാര്‍ ബസിന് കുറുകെ കാര്‍ നിര്‍ത്തി ക്ലീനറെ ബസില്‍ നിന്നും വലിച്ചിറക്കി മര്‍ദിക്കുകയായിരുന്നുവെന്ന് പറയുന്നു.
മര്‍ദനത്തിനിടയില്‍ അനീഷിന്റെ ഇടത് കൈയുടെ രണ്ട് വിരലുകള്‍ക്ക് പൊട്ടലുണ്ട്. പരിക്കേറ്റ അനീഷ് ജില്ലാശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kanhangad, Kasaragod, Kerala, News, Car, Assault, Police, Case, Investigation, Treatment, Hospital, Cleaner assaulted by Gang.
< !- START disable copy paste -->