city-gold-ad-for-blogger
Aster MIMS 10/10/2023

സംസ്ഥാന സർകാർ പ്ര​ഖ്യാ​പി​ച്ച മാ​രി​ടൈം ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്​ ബേ​ക്ക​ലി​ൽ; ക്ലാസുകൾ 2022 ജ​നു​വ​രി​യി​ൽ ആരംഭി​ക്കും; മര്‍ചന്റ് ഷിപിംഗ് രംഗത്തും ഉള്‍നാടന്‍ ജലഗതാഗത വാഹനങ്ങളിലും തൊഴിൽ അന്വേഷകർക്ക് മികച്ച അവസരം

ഉദുമ: (www.kasargodvartha.com 09.11.2021) സംസ്ഥാന സർകാർ ബ​ജ​റ്റ്​ പ്ര​സം​ഗ​ത്തി​ൽ പ്ര​ഖ്യാ​പി​ച്ച മാ​രി​ടൈം ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്​ ബേ​ക്ക​ലി​ൽ ഉടൻ പ്രവർത്തനം ആരംഭിക്കും. കോ​ഴ്​​സ്​ 2022 ജ​നു​വ​രി​യി​ൽ ആ​രം​ഭി​ക്കു​മെ​ന്ന്​ മ​ന്ത്രി അഹ്‌മദ്‌​ ദേ​വ​ർ​കോ​വി​ൽ അറിയി​ച്ച​താ​യി അഡ്വ. സി ​എ​ച് കു​ഞ്ഞ​മ്പു എം​എ​ൽഎ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. മാരിടൈം ഇന്‍സ്റ്റിറ്റ്യൂട് ബേക്കലിന്റെ തുടര്‍നടപടികൾ മുന്നോട്ട് കൊണ്ട് പോകുന്നതിലേക്ക് നോഡല്‍ ഓഫീസറായി പോര്‍ട് ഓഫീസര്‍ ക്യാപ്റ്റന്‍ പ്രതീഷിന് ചുമതല നൽകി.
< !- START disable copy paste -->
സംസ്ഥാന സർകാർ പ്ര​ഖ്യാ​പി​ച്ച മാ​രി​ടൈം ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്​ ബേ​ക്ക​ലി​ൽ; ക്ലാസുകൾ 2022 ജ​നു​വ​രി​യി​ൽ ആരംഭി​ക്കും; മര്‍ചന്റ് ഷിപിംഗ് രംഗത്തും ഉള്‍നാടന്‍ ജലഗതാഗത വാഹനങ്ങളിലും തൊഴിൽ അന്വേഷകർക്ക് മികച്ച അവസരം

ഈ വിദ്യാഭ്യാസ വര്‍ഷത്തില്‍ മാരിടൈം ബോര്‍ഡ് നടത്തുന്ന ഹ്രസ്വകാല കോഴ്സുകള്‍ ആരംഭിക്കും. അടുത്തവര്‍ഷം മുതല്‍ ഡിഗ്രിക്ക് സമാനമായ ദീര്‍ഘകാല കോഴ്സുകള്‍ പടിപടിയായി ആരംഭിക്കാനും തീരുമാനമായി. കോഴ്സുകള്‍ ആരംഭിക്കാനായി ബി ആര്‍ ഡി സിയുടെ തച്ചങ്ങാട് കള്‍ചറല്‍ സെന്റര്‍ വിട്ട് തരണമെന്ന് ആവശ്യപ്പെട്ട് സി എച് കുഞ്ഞമ്പു നേരെത്തെ തന്നെ ചീഫ് സെക്രടറിക്കും ടൂറിസം വകുപ്പ് കൈകാര്യം ചെയ്യുന്ന അഡീഷണൽ ചീഫ് സെക്രടറിക്കും കത്ത് നല്‍കിയിരുന്നു. മാരിടൈം ബോര്‍ഡ് അധികൃതര്‍ രേഖാമൂലം ടൂറിസം വകുപ്പിന് കത്ത് നല്‍കുന്നതോടെ ഈ വിഷയത്തില്‍ തീരുമാനമാകും.

കേരളത്തിലെ വിദ്യാർഥികൾക്ക് മര്‍ചന്റ് ഷിപിംഗ് രംഗത്തും ഉള്‍നാടന്‍ ജലഗതാഗത വാഹനങ്ങളിലും ജോലിക്കുള്ള സാങ്കേതിക പരിജ്ഞാനം നല്‍കുന്നതിനുള്ള കോഴ്സുകളാണ് മാരിടൈം ഇൻസ്റ്റിറ്റ്യൂട് മുഖേന നല്‍കുന്നത്. സംസ്ഥാനത്ത് നിലവില്‍ കൊല്ലം നീണ്ടകരയിലും തൃശൂര്‍ കൊടുങ്ങല്ലൂരിലുമാണ് ഉള്ളത്.

  
സംസ്ഥാന സർകാർ പ്ര​ഖ്യാ​പി​ച്ച മാ​രി​ടൈം ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്​ ബേ​ക്ക​ലി​ൽ; ക്ലാസുകൾ 2022 ജ​നു​വ​രി​യി​ൽ ആരംഭി​ക്കും; മര്‍ചന്റ് ഷിപിംഗ് രംഗത്തും ഉള്‍നാടന്‍ ജലഗതാഗത വാഹനങ്ങളിലും തൊഴിൽ അന്വേഷകർക്ക് മികച്ച അവസരം


പരമ്പരാഗതമായി കപ്പലില്‍ ജോലി ചെയ്യുന്ന കാസർകോട്ടെ 2000 ത്തോളം ജീവനക്കാരും ഈ മേഖലയിലെ തൊഴിലന്വേഷകരും കൊച്ചി, ചെന്നൈ, ഗോവ, മുംബൈ പോലുള്ള നഗരങ്ങളിലെ സ്ഥാപനങ്ങളെയാണ് ട്രെയിനിങ് കോഴ്‌സുകള്‍ക്ക് ആശ്രയിക്കുന്നത്. സി എച് കുഞ്ഞമ്പു മഞ്ചേശ്വരം എം എൽ എ ആയിരിക്കെ മീഞ്ചയിൽ മാരിടൈം ഇൻസ്റ്റിറ്റ്യൂട് തുടങ്ങാൻ മുൻകൈ എടുത്ത് നടപടി ക്രമങ്ങൾ പൂർത്തിയാക്കിയിരുന്നെങ്കിലും പിന്നീട് വന്ന യു ഡി എഫ് സർകാർ തൃശൂര്‍ ജില്ലയിലേക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നു.

യോഗത്തിൽ മാരിടൈം ഇന്‍സ്റ്റിറ്റ്യൂട് ചെയര്‍മാന്‍ പി ജെ മാത്യു, ചീഫ് എക്‌സിക്യൂടീവ് ഓഫീസര്‍ എച് ദിനേശന്‍, മെമ്പര്‍ അഡ്വ. ഉത്തമന്‍, പോര്‍ട് അഡിഷനല്‍ സെക്രടറി രമേശ്, മന്ത്രിയുടെ പ്രൈവറ്റ് സെക്രടറി അന്‍വര്‍, ജില്ലാ പോര്‍ട് ഓഫീസര്‍ ക്യാപ്റ്റന്‍ പ്രതീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords:  Kerela, Kasaragod, News, Class, Government, Bekal, Uduma, Job, Minister, MLA, Classes at Maritime Institute Bekal will begin in January 2022.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL