March | കലക്‌ട്രേറ്റിലേക്ക് കെ എസ് യു നടത്തിയ മാർചിൽ സംഘർഷം
പ്രതിഷേധവുമായി എത്തിയ പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു
കാസർകോട്: (KasaragodVartha) കെ എസ് യു കാസർകോട് ജില്ല കമിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കലക്ട്രേറ്റ് മാർചിൽ സംഘർഷം. മലബാറിലെ പ്ലസ് വൺ സീറ്റ് പ്രശ്നം പരിഹരിക്കുക, ഇ ഗ്രാന്റ്, സ്കോളർഷിപ് വിതരണം മുടങ്ങിയത് ഉടനെ പരിഹരിക്കുക, നീറ്റ്-നെറ്റ് പരീക്ഷയിൽ നടന്ന ക്രമക്കേടുകളിലെ ശരിയായ രീതിയിൽ അന്വേഷണം നടത്തുക, വിദ്യാഭ്യാസ മേഖലയിൽ കേന്ദ്ര-സംസ്ഥാന സർകാർ പുലർത്തുന്ന അവഗണന മതിയാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച് നടത്തിയത്.
പ്രതിഷേധവുമായി എത്തിയ പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകർ പ്രതിഷേധം കടുപ്പിച്ചതോടെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ഡിസിസി പ്രസിഡന്റ് പി കെ ഫെെസൽ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ജവാദ് പുത്തൂർ അധ്യക്ഷത വഹിച്ചു.
സംസ്ഥാന കമിറ്റി അംഗം സേറാ മറിയം, മനാഫ് നുള്ളിപ്പാടി, എം സി പ്രഭാകരൻ, വിഷ്ണു കാട്ടുമാടം, അനുരാഗ്, നുഹ് മാൻ പള്ളങ്കോട്, അഖിൽ ജോൺ, വിഷ്ണു വി എൻ, ലിയോൺസ്, അൻസാരി കോട്ടക്കുന്ന്, അജിൽ ബിനു, ചന്ദ്രകല, നിതിൻ രാജ്, ജിഷ്ണു തുടങ്ങിയവർ നേതൃത്വം നൽകി.