കെ.എസ്.യു പ്രവര്‍ത്തകര്‍ സിന്‍ഡിക്കേറ്റ് ബാങ്കിലേക്ക് നടത്തിയ മാര്‍ച്ചില്‍ ഉന്തും തള്ളും
Jul 25, 2012, 17:28 IST
കാസര്‍കോട്: വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ വായ്പ നിഷേധിക്കുന്നതില്‍ പ്രതിഷേധിച്ച് കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട് സിന്‍ഡിക്കേറ്റ് ബാങ്കിലേക്ക് നടത്തിയ മാര്‍ച്ചിലും ധര്‍ണയിലും പോലീസുമായി ഉന്തും തള്ളും നടന്നു.
കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. ബാങ്കിനു സമീപം വെച്ച് പോലീസ് മാര്‍ച്ച് തടഞ്ഞപ്പോഴാണ് ഉന്തും തള്ളുമുണ്ടായത്. മാര്‍ച്ച് ഡിസിസി പ്രസിഡന്റ് കെ. വെളുത്തമ്പു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.ബി പ്രദീപ് കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പ്രജീഷ് സ്വാഗതം പറഞ്ഞു.

Keywords: Kasaragod, KSU, Clash, Police, March