കുഞ്ചത്തൂരില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം; പോലീസ് ലാത്തിച്ചാര്‍ജ് നടത്തി
May 16, 2013, 13:20 IST
മഞ്ചേശ്വരം: കുഞ്ചത്തൂരില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. അക്രമത്തില്‍ ഏതാനും പേര്‍ക്ക് പരിക്കേറ്റു. അക്രമസംഭവവുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങളിലുംപെട്ട 25 ഓളം പേര്‍ക്കെതിരെ മഞ്ചേശ്വരം പോലീസ് കേസെടുത്തു.
ബുധനാഴ്ച രാത്രി ഏഴുമണിയോടെ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന രണ്ട് യുവാക്കളെ ഒരു ആരാധനാലയത്തിന് സമീപം വെച്ച് പതിനഞ്ചോളം വരുന്ന സംഘം അക്രമിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. ഇരുവിഭാഗങ്ങളും തമ്മില്‍ രൂക്ഷമായ കല്ലേറും സോഡാ കുപ്പിയേറും അക്രമവും അരങ്ങേറിയതോടെ സ്ഥലത്തെത്തിയ മഞ്ചേശ്വരം എസ്.ഐ. ബിജുലാലിന്റെയും കുമ്പള സി.ഐ ടി.പി.രഞ്ജിത്തിന്റെയും നേതൃത്വത്തിലുള്ള പോലീസ് സംഘം ലാത്തിവീശുകയായിരുന്നു.
സംഭവത്തില്‍ മുഹമ്മദ് മുസ്തഫ, മറുവന്‍, ഹക്കീബ്, അഫ്‌സല്‍, സലീം, അബ്ദുല്‍ ലത്തീഫ്, ഫര്‍വാസ്, ഇര്‍ഷാദ് എന്നിവര്‍ക്കെതിരെയും കണ്ടാലറിയാവുന്ന മറ്റ് ഏഴുപേര്‍ക്കെതിരെയും കേസെടുത്തു. രഞ്ജിത്ത് രാജേഷ്, സുജിത്ത്, ആതിനാഥ്, പ്രകാശ് എന്നിവര്‍ക്കെതിരെയും കണ്ടാലറിയാവുന്ന അഞ്ച് പേര്‍ക്കെതിരെയും
പോലീസ് കേസെടുത്തിട്ടുണ്ട്.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കുഞ്ചത്തൂരില്‍ വന്‍ പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്. ആരാധനാലയങ്ങളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും ഫ്ലക്‌സ് ബോര്‍ഡുകളും നശിപ്പിക്കുകയും ബൈക്കുകള്‍ക്ക് തീവെയ്ക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് കുഞ്ചത്തൂരില്‍ ദിവസങ്ങളായി സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. ഇതിനിടയിലാണ് ബുധനാഴ്ച ബൈക്ക് യാത്രക്കാരെ അക്രമിച്ചത്.

![]() |
File photo |

Keywords: Manjeshwaram, Kunjathur, Class, Police, Lathicharge, Case, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News