city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പെരിയ സംഘര്‍ഷം; 15 പേര്‍ക്കെതിരെ കേസ്

പെരിയ: പെരിയയില്‍ യൂത്ത്‌കോണ്‍ഗ്രസ്-സി.ഐ.ടി.യു. പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘട്ടനവുമായി ബന്ധപ്പെട്ട് 15 പേര്‍ക്കെതിരെ ബേക്കല്‍ പോലീസ് കേസെടുത്തു. എട്ട് സി.പി.എം. പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിനും ഏഴ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നരഹത്യാ ശ്രമത്തിനുമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി ഏഴു മണിയോടെയാണ് പെരിയ ടൗണില്‍ യൂത്ത്‌കോണ്‍ഗ്രസ്-സി.ഐ.ടി.യു. പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്.

ഓട്ടോറിക്ഷാ തൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു.) പ്രസിഡണ്ട് രാഘവന്‍ (38), യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ രജില്‍ (30), പ്രശാന്ത് (32), രാജേഷ് (30)എന്നിവര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റിരുന്നു. രാഘവന്റെ ഓട്ടോയും തകര്‍ത്തിരുന്നു.
പെരിയ സംഘര്‍ഷം; 15 പേര്‍ക്കെതിരെ കേസ്

കായക്കുളത്തെ ശ്രീധരന്റെ ഉടമസ്ഥതയിലുള്ള കൈലാസം ഹോട്ടലും അടിച്ചു തകര്‍ത്തിരുന്നു. സംഘര്‍ഷം പടരാതിരിക്കുന്നതിന് പെരിയയില്‍ പോലീസ് പിക്കറ്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹോട്ടല്‍ തകര്‍ത്തതില്‍ പ്രതിഷേധിച്ച് പെരിയയില്‍ വ്യാപാരികള്‍ ഹര്‍ത്താല്‍ ആചരിച്ചിരുന്നു.

Also read:
പിണറായി ലാവ്‌ലിന്‍ കമ്പനിക്കയച്ച കത്തില്‍ ദുരൂഹതയെന്ന് കോടതി
Keywords:  Case, Clash, Periya, Kasaragod, Kerala, Police, Congress, CITU, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia