city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പള്ളിക്കര ഫുട്ബോള്‍ മത്സരത്തിനിടെ സംഘട്ടനം; രണ്ടുപേര്‍ ആശുപത്രിയില്‍

പള്ളിക്കര ഫുട്ബോള്‍ മത്സരത്തിനിടെ സംഘട്ടനം; രണ്ടുപേര്‍ ആശുപത്രിയില്‍
ബേക്കല്‍: പള്ളിക്കരയില്‍ ഫുട്ബോള്‍ മത്സരത്തിനിടെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. പരിക്കേറ്റ രണ്ട് പേരെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൂച്ചക്കാട്ടെ അബ്ദുല്‍ റഹ്മാന്റെ മകന്‍ യാസിര്‍ (18), യൂസഫിന്റെ മകന്‍ റഫീഖ് (18) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെയാണ് സംഭവം. റഫീഖ്, മുജീബ് എന്നിവര്‍ ചേര്‍ന്നാണ് തന്നെ മര്‍ദ്ദിച്ചതെന്ന് യാസിര്‍ പരാതിപ്പെട്ടു. ഫുട്ബോള്‍ ടൂര്‍ണ്ണമെന്റിന്റെ സംഘാടക സമിതി അംഗം കൂടിയാണ് യാസിര്‍. അതേസമയം യാസിറിന്റെ നേതൃത്വത്തിലുള്ള സംഘം തന്നെ മര്‍ദ്ദിച്ചുവെന്നാണ് റഫീഖ് പറയുന്നത്.

Keywords:  Pallikara, Football tournament, Bekal, Kasaragod 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia