ദുര്‍ഗന്ധം വമിക്കുന്ന പുഴവെള്ളം കടലിലേക്ക് ഒഴുക്കിവിടാനുള്ള പഞ്ചായത്തിന്റെ നീക്കത്തെ അനുകൂലിച്ചും എതിര്‍ത്തും ചേരിതിരിവ്; സംഘര്‍ഷാവസ്ഥ പോലീസ് ഇടപെട്ട് തടഞ്ഞു
Nov 15, 2017, 19:51 IST
ബേക്കല്‍: (www.kasargodvartha.com 15.11.2017) ഉദുമ പടിഞ്ഞാറില്‍ അഴിമുഖത്തെ ദുര്‍ഗന്ധം വമിക്കുന്ന പുഴവെള്ളം കടലിലേക്ക് ഒഴുക്കിവിടാനുള്ള പഞ്ചായത്തിന്റെ നീക്കത്തെ അനുകൂലിച്ചും എതിര്‍ത്തും ആളുകള്‍ ചേരിതിരിഞ്ഞു. ഇതോടെ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. ഒടുവില്‍ ബേക്കല്‍ പോലീസ് എത്തിയാണ് സംഘര്‍ഷാവസ്ഥക്ക് അയവുവരുത്തിയത്.
പുഴയോരത്തെ പുല്ലും ചെടികളും ചീഞ്ഞളിഞ്ഞാണ് പുഴവെള്ളം ദുര്‍ഗന്ധമാകാന്‍ കാരണമെന്നാണ് ആരോപണം. ഇതുമൂലം പരിസരത്തെ കിണര്‍വെള്ളത്തിലും ദുര്‍ഗന്ധം പടരാന്‍ സാധ്യതയുണ്ടെന്നാരോപിച്ച് നാട്ടുകാര്‍ പഞ്ചായത്തിന് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെ ജെസിബിയുമായി പഞ്ചായത്ത് അധികൃതരും ജോലിക്കാരും സ്ഥലത്തെത്തിയത്. ഒരുഭാഗത്ത് കെട്ടി നില്‍ക്കുന്ന പുഴവെള്ളം ചാലുകീറി കടലിലേക്ക് ഒഴുക്കാനായിരുന്നു നീക്കം. എന്നാല്‍ ഇതിനെ മറ്റൊരു വിഭാഗം തടയുകയായിരുന്നു. ഇതോടെയാണ് ഇരുവിഭാഗങ്ങളും തമ്മില്‍ വാക്കേറ്റമുണ്ടായത്.
ദുര്‍ഗന്ധം വമിക്കുന്ന വെള്ളം കടലിലേക്ക് ഒഴുക്കാനുള്ള ശ്രമം തടഞ്ഞതിന് പിന്നില്‍ മണല്‍ മാഫിയകളാണെന്ന് ഒരുവിഭാഗം ആരോപിക്കുന്നു. എന്നാല്‍ പുഴവെള്ളം ഒഴുക്കിവിട്ടാല്‍ തങ്ങള്‍ക്ക് കുടിവെള്ളക്ഷാമം ഉണ്ടാകുമെന്നാണ് മറുപക്ഷം പറയുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Bekal, Police, Clash over Panchayat action; Police blocked