ദഖീറത്ത് സ്‌കൂളില്‍ റാഗിംഗ് ആരോപണം: വിദ്യാര്‍ത്ഥികളും പുറത്തുനിന്നുമെത്തിയവരും ഏറ്റുമുട്ടി
Jul 25, 2015, 11:01 IST
കാസര്‍കോട്: (www.kasargodvartha.com 25/07/2015) തളങ്കര ദഖീറത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ റാഗിംഗ് നടക്കുന്നതായി ആരോപിച്ച് പുറമെ നിന്നുള്ളവരും സ്‌കൂളിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികളും തമ്മില്‍ ഏറ്റുമുട്ടി. വെള്ളിയാഴ്ച വൈകിട്ട് നാലുമണിയോടെയാണ് സംഭവം. സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെ റാഗിംഗ് ചെയ്യുന്നതായി പരാതി ഉയര്‍ന്നിരുന്നു.
ഇതിന്റെ പേരില്‍ പുറമെനിന്നുമെത്തിയവര്‍ വൈകിട്ട് നാല് മണിയോടെ ക്ലാസ് വിട്ട് പോവുകയായിരുന്ന കുട്ടികളെ കൈയേറ്റം ചെയ്യുകയായിരുന്നു. ഇതാണ് സംഘട്ടനത്തില്‍ കലാശിച്ചത്. സംഘട്ടനത്തില്‍ ഏതാനും പേര്‍ക്ക് പരിക്കേറ്റിറ്റുണ്ട്. എന്നാല്‍ ആരും ചികിത്സ തേടിയിട്ടില്ല. പ്രിന്‍സിപ്പാളിന്റെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Keywords: Kasaragod, Kerala, Students, Assault, Attack, Clash, Thalangara, school, Complaint, Police, Investigation, Clash near Thalangara school.
Advertisement: