city-gold-ad-for-blogger

യുവമോര്‍ച്ച ബീവറേജസ് മാര്‍ച്ചില്‍ സംഘര്‍ഷവും ലാത്തിച്ചാര്‍ജും; 9 പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: (www.kasargodvartha.com 29.08.2014) ഓണക്കാലത്ത് അത്തം മുതല്‍ ചതയം വരെ 10 ദിവസം മദ്യനിരോധനം ആവശ്യപ്പെട്ട് ബീവറേജസ് വിപണന കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ യുവമോര്‍ച്ച സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷവും ലാത്തിച്ചാര്‍ജും. ലാത്തിച്ചാര്‍ജില്‍ യുവമോര്‍ച്ച സംസ്ഥാന ട്രഷറര്‍ വിജയ്കുമാര്‍ റൈക്ക് പരിക്കേറ്റു. നഗരത്തിലെ രണ്ട് വിപണന കേന്ദ്രങ്ങള്‍ പ്രവര്‍ത്തകര്‍ ബലമായി അടപ്പിച്ചു.

ഓണക്കാലത്തെ മദ്യനിരോധനം ആവശ്യപ്പെട്ട് യുവമോര്‍ച്ച സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധത്തിന്റെ ഭാഗമായാണ് കാസര്‍കോട്ടും മാര്‍ച്ച് നടന്നത്. വെള്ളിയാഴ്ച രാവിലെ 10.30 മണിയോടെ ടൗണ്‍ ബാങ്ക് റോഡിലുള്ള വിപണന കേന്ദ്രത്തിലേക്ക് 30 ഓളം വരുന്ന യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പോലീസിനെ മറികടന്ന് ഇരച്ചുകയറുകയായിരുന്നു.

ഷട്ടറുകള്‍ അടച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ലാത്തി വീശി. ഇതിനിടയില്‍ ഒരു സംഘം തൊട്ടടുത്ത നായക്‌സ് റോഡിലെ വിപണന കേന്ദ്രത്തിലേക്ക് കുതിച്ചു. പിന്നാലെ പോലീസും. ഇവിടെയും പ്രവര്‍ത്തകര്‍ പോലീസിനെ മറികടന്ന് വിപണന കേന്ദ്രത്തിന്റെ ഷട്ടറുകള്‍ അടപ്പിച്ചു. പിന്നീട് പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയത്.

ജില്ലാ പ്രസിഡണ്ട് പി.ആര്‍ സുനില്‍ ഉള്‍പെടെ 10ഓളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മറ്റുള്ള പ്രവര്‍ത്തകര്‍ ഇതിനിടയില്‍ വാഹനത്തില്‍ അണങ്കൂരിലെ ബീവറേജസ് ഔട്ട്‌ലെറ്റിലെത്തി. എന്നാല്‍ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ശക്തമായ പോലീസ് സന്നാഹം അവിടെയുണ്ടായിരുന്നു. വിപണന കേന്ദ്രം അടപ്പിക്കാന്‍ ശ്രമിച്ച വിജയ്കുമാര്‍ റൈ ഉള്‍പെടെയുള്ളവരെ പോലീസ് വളഞ്ഞിട്ട് തല്ലി. കൈക്ക് പരിക്കേറ്റ വിജയ്കുമാറിനെ കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒന്‍പത് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കെതിരെ ടൗണ്‍ പോലീസ് കേസെടുത്തു.

ജില്ലാ പ്രസിഡണ്ട് പി.ആര്‍. സുനില്‍, സംസ്ഥാന ട്രഷറര്‍ എം. വിജയ്കുമാര്‍ റൈ, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എ.പി. ഹരീഷ്‌കുമാര്‍, കെ. രാജേഷ്, ജില്ലാ വൈസ് പ്രസിഡണ്ട് ബി. ഭരതന്‍, മണ്ഡലം പ്രസിഡണ്ട് ധനഞ്ജയന്‍ മധൂര്‍, മണ്ഡലം വൈസ് പ്രസിഡണ്ട് കീര്‍ത്തന്‍ ജെ. കുഡ്‌ലു, മുന്‍സിപ്പല്‍ പ്രസിഡണ്ട് ജയ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പരിക്കേറ്റ വിജയ്കുമാറിനെ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ. ശ്രീകാന്ത്, സംസ്ഥാന സമിതി അംഗം പി. രമേശ്, ജില്ലാ സെക്രട്ടറി എസ്. കുമാര്‍ എന്നിവര്‍ സന്ദര്‍ശിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
യുവമോര്‍ച്ച ബീവറേജസ് മാര്‍ച്ചില്‍ സംഘര്‍ഷവും ലാത്തിച്ചാര്‍ജും; 9 പേര്‍ക്കെതിരെ കേസ്

യുവമോര്‍ച്ച ബീവറേജസ് മാര്‍ച്ചില്‍ സംഘര്‍ഷവും ലാത്തിച്ചാര്‍ജും; 9 പേര്‍ക്കെതിരെ കേസ്
യുവമോര്‍ച്ച ബീവറേജസ് മാര്‍ച്ചില്‍ സംഘര്‍ഷവും ലാത്തിച്ചാര്‍ജും; 9 പേര്‍ക്കെതിരെ കേസ്
യുവമോര്‍ച്ച ബീവറേജസ് മാര്‍ച്ചില്‍ സംഘര്‍ഷവും ലാത്തിച്ചാര്‍ജും; 9 പേര്‍ക്കെതിരെ കേസ്
യുവമോര്‍ച്ച ബീവറേജസ് മാര്‍ച്ചില്‍ സംഘര്‍ഷവും ലാത്തിച്ചാര്‍ജും; 9 പേര്‍ക്കെതിരെ കേസ്
യുവമോര്‍ച്ച ബീവറേജസ് മാര്‍ച്ചില്‍ സംഘര്‍ഷവും ലാത്തിച്ചാര്‍ജും; 9 പേര്‍ക്കെതിരെ കേസ്
യുവമോര്‍ച്ച ബീവറേജസ് മാര്‍ച്ചില്‍ സംഘര്‍ഷവും ലാത്തിച്ചാര്‍ജും; 9 പേര്‍ക്കെതിരെ കേസ്

Keywords : Kasaragod, Onam-celebration, Liquor, Kerala, Yuvamorcha, Beverage corporation. 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia