കള്ള് ഷാപ്പിലെ സംഘട്ടനം തടയാനെത്തിയ പോലീസ് സംഘത്തിന് നേരെ അക്രമം; എസ് ഐമാര്‍ക്ക് പരിക്ക്
Jul 20, 2015, 11:16 IST
നീലേശ്വരം: (www.kasargodvartha.com 20/07/2015) കള്ള് ഷാപ്പില്‍ സംഘട്ടനം നടക്കുന്ന വിവരമറിഞ്ഞെത്തിയ പോലീസ് സംഘത്തിന് നേരെ അക്രമം. ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെ മടിക്കൈ ബങ്കളം കള്ള് ഷാപ്പിലാണ് സംഭവം. കള്ള് ഷാപ്പില്‍ സംഘട്ടനം നടക്കുന്ന വിവരമറിഞ്ഞ് നീലേശ്വരം പോലീസ് സ്‌റ്റേഷനിലെ അഡീ. എസ്.ഐ. ചന്ദ്രന്‍, ജൂനിയര്‍ എസ് ഐ. അനൂപ് കൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം എത്തിയപ്പോള്‍ ഷാപ്പില്‍ പൊരിഞ്ഞ അടി നടക്കുകയായിരുന്നു.
കള്ള് കുപ്പികള്‍ പരസ്പരം എറിയുന്നതും കാണപ്പെട്ടു. സംഘട്ടനം തടഞ്ഞ് ഇവരെ കസ്റ്റഡിയിലെടുക്കാന്‍ പോലീസ് ശ്രമം നടത്തിയപ്പോള്‍ സംഘം പോലീസിനെ നേരെ തിരിയുകയും അക്രമം നടത്തുകയും ചെയ്തു. അഡീ. എസ് ഐക്കും ജൂനിയര്‍ എസ് ഐക്കും പരിക്കേറ്റു. സംഭവത്തില്‍ പോലീസിനെ ആക്രമിച്ചതിനും കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിനും നാരായണന്‍, മധു, ശ്രീജിത്ത്, ബാബു, സുരേഷ് എന്നിവര്‍ക്കെതിരെ നീലേശ്വരം പോലീസ് കേസെടുത്തു. പ്രതികളെ പിന്നീട് അറസ്റ്റു ചെയ്തു.
Keywords: Kasaragod, Kerala, Neeleswaram, Attack, Assault, Injured, Arrest, Police, Clash in toddy shop.
Advertisement: