city-gold-ad-for-blogger

പെരിയയില്‍ യുവാക്കള്‍ ഏറ്റുമുട്ടി; 70 കാരിയടക്കം അഞ്ച് പേര്‍ക്ക് പരിക്ക്

പെരിയയില്‍ യുവാക്കള്‍ ഏറ്റുമുട്ടി; 70 കാരിയടക്കം അഞ്ച് പേര്‍ക്ക് പരിക്ക്
പെരിയ: പെരിയ കുണിയയില്‍ യുവാക്കള്‍ സംഘം ചേര്‍ന്ന് പരസ്പരം ഏറ്റുമുട്ടി 70 കാരിയടക്കം അഞ്ച് പേര്‍ ആശുപത്രിയിലായി. പെരിയ കുണിയ ചക്കിളിയ കോളനിയിലെ വെങ്കിട്ടന്റെ ഭാര്യ എങ്കിട്ടി(70), മകന്‍ മാലിംഗന്‍(38), കൃഷ്ണന്റെ മകന്‍ മുകേഷ്(20), നാരായണന്റെ മകന്‍ അജിത്ത്(23), രാമചന്ദ്രന്റെ മകന്‍ രാജേഷ്(23) എന്നിവരാണ് പരിക്കുകളോടെ ജില്ലാ ആശുപത്രിയിലുള്ളത്.

കോളനിയില്‍ വ്യാപകമായ ചാരായ വാറ്റും വില്‍പ്പനയും നടത്തുന്നതിനെയും കുറിച്ച് എക്‌സൈസിന് വിവരം നല്‍കിയതിന്റെ വിരോധത്തില്‍ തങ്ങളെ അക്രമിക്കുകയായിരുന്നുവെന്ന് മുകേഷ് പറഞ്ഞു. എന്നാല്‍ കുടുംബ വീട്ടില്‍ പോയി അമ്മയ്ക്ക് മരുന്ന് നല്‍കിയ ശേഷം തിരിച്ചുവരികയായിരുന്ന തന്നെ മുകേഷും സുഹൃത്തുക്കളായ അജിത്ത്, രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ ആക്രമിക്കുകയായിരുന്നുവെന്ന് മാലിംഗനും പറഞ്ഞു. മാലിംഗനെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് മാതാവ് എങ്കിടിക്ക് പരിക്കേറ്റത്.

Keywords: Clash, Youths, Periya, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia