city-gold-ad-for-blogger

എന്‍ വൈ എല്‍ ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുക്കുന്ന യോഗത്തില്‍ വാക്കേറ്റവും കസേരയേറും

കാസര്‍കോട്: (www.kasargodvartha.com 03/03/2016) നാഷണല്‍ യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിന് വ്യാഴാഴ്ച വൈകിട്ട് നാല് മണിക്ക് കാസര്‍കോട് സ്പീഡ് വെ ഇന്നില്‍ ചേര്‍ന്ന ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ വാക്കേറ്റവും കസേരയേറും. നാല് മണ്ഡലം കമ്മിറ്റിയും ജില്ലാ ജനറല്‍ സെക്രട്ടറിയായി കാസര്‍കോട് മണ്ഡലത്തിലെ സിദ്ദീഖ് ചേരങ്കൈയെ നിര്‍ദേശിച്ചെങ്കിലും ജില്ലാ - സംസ്ഥാന നേതൃത്വം ഇത് അംഗീകരിച്ചില്ല. ഇതോടെയാണ് പ്രവര്‍ത്തകര്‍ നേതൃത്വത്തിനെതിരെ തിരിഞ്ഞത്.

എന്‍ വൈ എല്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് അജിത്ത് കുമാര്‍ ആസാദ്, സംസ്ഥാന ജനറല്‍ സെക്രട്ടറി അഷ്‌റഫ് മാസ്റ്റര്‍, ട്രഷറര്‍ മന്‍സൂര്‍ ഒറവങ്കര, ഐ എന്‍ എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം, മുനീര്‍ കണ്ടാളം എന്നിവരാണ് യോഗ നടപടികള്‍ നിയന്ത്രിച്ചത്. ഭാരവാഹികളെ നിശ്ചയിക്കുന്നതിന് നാല് മണ്ഡലം കമ്മിറ്റികളും പാനല്‍ നിര്‍ദേശിച്ചു. പ്രസിഡണ്ടായി റഹീം ബെണ്ടിച്ചാലിനെയും ട്രഷററായി അബൂബക്കര്‍ പൂച്ചക്കാടിനെയും ജോയിന്റ് സെക്രട്ടറിമാരായി ഹനീഫ തുരുത്തി, ഹസീന ടീച്ചര്‍, സിദ്ദീഖ് ചെങ്കള, വൈസ് പ്രസിഡണ്ടുമാരായി ഹൈദര്‍ കുളങ്കര, നൗഷാദ് ഹദ്ദാദ് നഗര്‍, നജ്മ കാഞ്ഞങ്ങാട് എന്നിവരെയുമാണ് നിര്‍ദേശിച്ചത്. ഐ എന്‍ എല്‍ ജില്ലാ നേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനും സിദ്ദീഖ് ചേരങ്കൈ ജനറല്‍ സെക്രട്ടറിയാകുന്നതിനോട് യോജിപ്പില്ലെന്ന് പറഞ്ഞ് മറ്റൊരാളെ ജനറല്‍ സെക്രട്ടറിയായി പരിഗണിക്കേണ്ടി വരുമെന്ന് അറിയിച്ചപ്പോഴാണ് പ്രവര്‍ത്തകര്‍ രോഷാകുലരായത്.

ഭൂരിപക്ഷ തീരുമാനം അംഗീകരിക്കണമെന്നാണ് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടത്. സിദ്ദീഖ് ചേരങ്കൈ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് വരാന്‍ പാടില്ലെങ്കില്‍ അദ്ദേഹത്തെ എന്തിനാണ് ജില്ലാ കൗണ്‍സിലിലേക്ക് എടുത്തതെന്നായിരുന്നു പ്രവര്‍ത്തകരുടെ ചോദ്യം. ഒരു മണിക്കൂറോളം യോഗ നടപടികള്‍ പൂര്‍ണമായും സ്തംഭിച്ചു. സംസ്ഥാന കമ്മിറ്റിയുമായി ആലോചിച്ച് ജനറല്‍ സെക്രട്ടറിയെ പിന്നീട് തിരഞ്ഞെടുക്കാമെന്ന് പറഞ്ഞ് യോഗം അവസാനിപ്പിക്കുകയായിരുന്നു.

എന്‍ വൈ എല്‍ ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുക്കുന്ന യോഗത്തില്‍ വാക്കേറ്റവും കസേരയേറും

Keywords : NYL, Meeting, Leader, Clash, Kasaragod, District Office Bearers, Clash in NYL District council meeting.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia