city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യു ഡി എഫ് ഭരണകാലത്തെ അഴിമതി മറച്ചുവെക്കാനാണ് കോലീബി സഖ്യം കൗണ്‍സില്‍ യോഗത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചതെന്ന് ചെയര്‍മാന്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 12.10.2017) കഴിഞ്ഞ യുഡിഎഫ് ഭരണത്തിലെ അഴിമതി മറച്ചുവെക്കാനുള്ള ശ്രമമാണ് കൗണ്‍സില്‍ യോഗത്തില്‍ കോലീബി സഖ്യം നടത്തിയതെന്ന് നഗരസഭ ചെയര്‍മാന്‍ വിവി രമേശന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. യുഡിഎഫ് കാലത്ത് വന്‍ ക്രമക്കേടുകളാണ് നടന്നിട്ടുള്ളത്. ചര്‍ച്ച തടസ്സപ്പെടുത്താന്‍ മനപൂര്‍വ്വമുള്ള ശ്രമമാണ് നടത്തിയത്. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് യുഡിഎഫ് കാലത്ത് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പലതും മറച്ചുവെച്ചു.

അനധികൃതമായ പലകെട്ടിടങ്ങള്‍ക്കും നികുതി ഇളവുകളും നല്‍കി സ്റ്റാളുകള്‍ അനുവദിക്കുന്നതിലും വന്‍ ക്രമക്കേട് വരുത്തി ഇനി ഒരിക്കലും ഭരണത്തില്‍ തിരിച്ചു വരാന്‍ കഴിയില്ലെന്ന ബോധത്താല്‍ കാഞ്ഞങ്ങാടിന്റെ വികസനത്തെ തടസ്സപ്പെടുത്തുന്ന സമീപനമാണ് പ്രതിപക്ഷം കൈകൊളളുന്നത്. ഉത്തരവാദിത്തങ്ങളും കടമകളും മറന്ന് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്റെ അലവന്‍സ് പറ്റുന്ന എം പി ജാഫര്‍ രാജിവെച്ച് ഒഴിയണമെന്നും ചെയര്‍മാന്‍ ആവശ്യപ്പെട്ടു.

43 വാര്‍ഡുകളിലും തുല്യ നീതിയാണ് നടപ്പിലാക്കുന്നത്. കുടിശ്ശിക ഉള്ള കോടിക്കണക്കിന് രൂപ ആറ് മാസത്തിനുള്ളില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പിരിച്ചെടുക്കാന്‍ ശ്രമിക്കുമ്പോള്‍ പ്രതിപക്ഷം ഇടംങ്കോലിടുകയാണെന്നും ചെയര്‍മാന്‍ ആരോപിച്ചു. വൈസ് ചെയര്‍പേഴ്സണ്‍ എല്‍ സുലൈഖ, മഹ് മൂദ് മുറിയനാവി, ഉണ്ണികൃഷ്ണന്‍, സന്തോഷ് കുശാല്‍ നഗര്‍, ഗംഗ രാധാകൃഷ്ണന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
യു ഡി എഫ് ഭരണകാലത്തെ അഴിമതി മറച്ചുവെക്കാനാണ് കോലീബി സഖ്യം കൗണ്‍സില്‍ യോഗത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചതെന്ന് ചെയര്‍മാന്‍

യു ഡി എഫ് ഭരണകാലത്തെ അഴിമതി മറച്ചുവെക്കാനാണ് കോലീബി സഖ്യം കൗണ്‍സില്‍ യോഗത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചതെന്ന് ചെയര്‍മാന്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Kanhangad-Municipality, Clash, Clash in Municipal meeting; Chairman against congress

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia