city-gold-ad-for-blogger

മൗവ്വല്‍ ജമാഅത്ത് യോഗത്തില്‍ കൈയ്യാങ്കളി

മൗവ്വല്‍ ജമാഅത്ത് യോഗത്തില്‍ കൈയ്യാങ്കളി
ബേക്കല്‍: മൗവ്വല്‍ രിഫാഇയ്യ ജമാഅത്ത് ജനറല്‍ ബോഡി യോഗത്തില്‍ കയ്യാങ്കളിയും ബഹളവും. ഇതേ തുടര്‍ന്ന് പ്രശ്‌നത്തില്‍ പോലീസ് ഇടപെട്ടു.
പള്ളിക്കര ഖാസി സി എച്ച് അബ്ദുള്ള മുസ്ല്യാരുടെ അദ്ധ്യക്ഷതയിലാണ് വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെ രിഫാഇയ്യ മദ്രസ ഹാളില്‍ യോഗം തുടങ്ങിയത്. പ്രശ്‌ന സാധ്യത കണക്കിലെടുത്ത് യോഗത്തിന്റെ തുടക്കത്തില്‍ തന്നെ ഹാളില്‍ പോലീസ് സാന്നിധ്യവുമുണ്ടായിരുന്നു. 220 ഓളം ആളുകളാണ് ജനറല്‍ ബോഡിയോഗത്തില്‍ പങ്കെടുത്തത്.
ജമാഅത്ത് കമ്മിറ്റി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോഴാണ് യോഗത്തില്‍ ബഹളം ആരംഭിച്ചത്.
കഴിഞ്ഞ തവണ നടന്ന ജമാഅത്ത് യോഗത്തിലുണ്ടായ ചില പ്രശ്‌നങ്ങള്‍ ജമാഅത്ത് അംഗങ്ങളില്‍ ചിലര്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ മറ്റ് അംഗങ്ങള്‍ കഴിഞ്ഞ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടെന്ന് അഭിപ്രായപ്പെട്ടതോടെ ബഹളം ഉടലെടുക്കുകയായിരുന്നു. സമന്വയത്തിലൂടെ ജമാഅത്ത് കമ്മിറ്റിയില്‍ തിരഞ്ഞെടുപ്പ് നടത്താമെന്ന് ഒരു വിഭാഗം അഭിപ്രായപ്പെട്ടപ്പോള്‍ മറുവിഭാഗം പാനല്‍ അവതരണത്തിന് താല്‍പ്പര്യപ്പെട്ടു.
ഇതോടെ തര്‍ക്കവും കയ്യാങ്കളിയും തുടരുകയും പാനലിനെ എതിര്‍ക്കുന്നവര്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. ഇതിനിടെ പോലീസ് പ്രശ്‌നത്തിലിടപെട്ട് സ്ഥിതിഗതികള്‍ ശാന്തമാക്കുകയായിരുന്നു. ഒരുവിഭാഗം വി ട്ടുനിന്നതോടെ അവശേഷിക്കുന്നവര്‍ യോഗം ചേര്‍ന്ന് പിന്നീ ട് ഇരുപതംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു. ഇതില്‍ നിന്നും പ്രസിഡണ്ട്, സെക്രട്ടറിമാരടക്കമുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കും.


Keywords:  Bekal, Clash, Kasaragod, Mavval, Jamaath 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia